രണ്‍ഭീറിനോട്‌ പ്രണയമാണെന്ന്‌ ദീപിക

By Staff

ദീപകയോട്‌ പ്രണയമാണെന്ന്‌ യുവതാരം രണ്‍ഭീര്‍ മനസ്സുതുറന്നതിന്‌ പിന്നാലെ ദീപികയും പ്രണത്തെക്കുറിച്ച്‌ മനസ്സ്‌ തുറക്കുന്നു.

ധോണി, യുവരാജ്‌ എന്നിവരുമായുള്ള ഗോസിപ്പുകള്‍ പുറത്തുവന്നപ്പോഴൊന്നും പ്രതികരിക്കാത്ത ദീപികയാണ്‌ രണ്‍ഭീറിന്റെ കാര്യത്തില്‍ വാചാലയാകുന്നത്‌.

താന്‍ രണ്‍ഭീറുമായി പ്രണയത്തിലാണെന്നാണ്‌ താരം വെളിപ്പെടുത്തിയിരിക്കുന്നത്‌. മാത്രമല്ല പ്രണയം മറച്ചുവെയ്‌ക്കേണ്ടകാര്യമില്ലെന്നാണ്‌ താന്‍ കരുതുന്നതെന്നും ദീപിക പറയുന്നു.

രണ്‍ഭീറിനെയും ദീപിയെയും ഒരുമിച്ച്‌ പലയിടത്തായി കാണാന്‍ തുടങ്ങിയതോടെയാണ്‌ ഇരുവരും പ്രണയമാണെന്ന്‌ വാര്‍ത്ത പരന്നത്‌. താനും ദീപികയും തമ്മില്‍ പ്രണയമാണെന്ന്‌ രണ്‍ഭീര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

യുവരാജും ദീപികയും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെന്നും വരെ വാര്‍ത്തകളുണ്ടായിരുന്നു. യുവിയുടെ പൊസസ്സീവ്‌നസ്‌ സഹിക്കാന്‍ വയ്യാതായപ്പോഴാണത്രേ ദീപിക രണ്‍ഭീറിന്റെ മനസ്സിലേയ്‌ക്ക്‌ ചുവടുമാറ്റിയത്‌.

എന്തായാലും ഒരു ചിത്രം കൊണ്ടുണ്ടായതിലേറെ പ്രശസ്‌തിയാണ്‌ ദീപിയ്‌ക്ക്‌ ഗോസിപ്പുകളില്‍ നിന്നും ലഭിച്ചതെന്ന കാര്യത്തില്‍ സംശയമില്ല.

പ്രണയം വെളിപ്പെടുത്തിയതിന്‌ പിന്നാലെ ഇരുവരും കൂടി ഒരു ചിത്രത്തില്‍ ഒന്നിച്ച്‌ അഭിനയിക്കുന്നുമുണ്ട്‌. സിദ്ധാര്‍ത്ഥ്‌ ആനന്ദിന്റെ പുതിയ ചിത്രത്തിലാണ്‌ കമിതാക്കള്‍ ഒരുമിച്ച്‌ അഭിനയിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X