»   » ഹന്‍സികയ്ക്ക് പ്രഭുദേവയുടെ ശാസന

ഹന്‍സികയ്ക്ക് പ്രഭുദേവയുടെ ശാസന

Posted By:
Subscribe to Filmibeat Malayalam
Hansika
നയന്‍താര-പ്രഭുദേവ ബന്ധത്തില്‍ വിള്ളല്‍ വീണുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ തെന്നിന്ത്യന്‍ നടി ഹന്‍സികയുമായി പ്രഭുദേവ വീണ്ടും അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ഹന്‍സിക സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ സജീവമായതിനെതിരെ പ്രഭുദേവ ശക്തമായി പ്രതികരിച്ചിരുന്നു. സൂര്യ നായകനായ വേട്ടൈ മന്നന്‍ എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഹന്‍സിക കോയമ്പത്തൂരിലെത്തിയപ്പോള്‍ നടിയുടെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് പ്രശ്‌നമുണ്ടാകാന്‍ കാരണം ഹന്‍സിക തന്നെയാണെന്നും നടി ഫേസ്ബുക്കില്‍ സജീവമായതിനാലാണ് ഇത്തരമൊരു സംഭവം നടന്നതെന്നും പ്രഭു പറഞ്ഞിരുന്നു.

എന്നാല്‍ പ്രശ്‌നം അവിടെ തീര്‍ന്നില്ലെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ അടക്കം പറയുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ സജീവമായതിന്റെ പേരില്‍ പ്രഭു ഹന്‍സികയെ ശാസിച്ചുവെന്നാണ് പുതിയ വാര്‍ത്ത.

ഇത് നടിയെ വേദനിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹന്‍സികയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ പ്രഭു കൈകടത്തുന്നത് ഇരുവരും തമ്മിലുള്ള അടുപ്പത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. നയന്‍സിനെ പ്രഭു കൈവിട്ടത് ഹന്‍സികയെ കണ്ടാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു.

English summary
Any other celebrity in his place would have gone around town talking about his all-round success as a choreographer, actor and director. But Prabhu Deva, after his sterling performance in Urumi and the buzz created by the promos of Engeyum Kadhal, is playing it cool.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X