»   » നയന്‍സ്-പ്രഭുദേവ ചുംബനചിത്രങ്ങള്‍ നെറ്റില്‍?

നയന്‍സ്-പ്രഭുദേവ ചുംബനചിത്രങ്ങള്‍ നെറ്റില്‍?

Posted By:
Subscribe to Filmibeat Malayalam
Prabhu Deva
തെന്നിന്ത്യന്‍ സിനിമയിലെ വിവാദ പ്രണയജോഡികളായ പ്രഭുദേവയുടേയും നയന്‍താരയുടേയും ചുംബന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചില വെബ്‌സൈറ്റുകളിലാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിയ്ക്കുന്നത്. എന്നാല്‍ ഇതിന്റെ നിജസ്ഥിതി ഇനിയും സ്ഥിരീകരിയ്ക്കപ്പെട്ടില്ല.

വാര്‍ത്ത ശരിയാണെങ്കില്‍ ഇത് രണ്ടാം തവണയാണ് നയന്‍സിന്റെ ചുംബനചിത്രങ്ങള്‍ നെറ്റില്‍ പരക്കുന്നത്. നേരത്തെ നടന്‍ ചിന്വുവും നയന്‍താരയും തമ്മിലുള്ള പ്രണയലീലകള്‍ നെറ്റിലൂടെ പരസ്യമായിരുന്നു. നയന്‍സുമായുള്ള പ്രണയം തകര്‍ന്നപ്പോള്‍ ചിമ്പു തന്നെയാണ് ചൂടന്‍ ചുംബനചിത്രങ്ങള്‍ നെറ്റില്‍ പബ്ലിഷ് ചെയ്തതെന്ന് അന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. ഇതൊക്കെ കൊണ്ടു തന്നെ നയന്‍സ്-പ്രഭു ചുംബനചിത്രങ്ങള്‍ പരക്കുന്നുവെന്ന വാര്‍ത്തകള്‍ വെറും കള്ളമാണെന്ന് കരുതുന്നവരും കുറവല്ല. ഒരിയ്ക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച ഇനിയും സൂക്ഷിയ്ക്കില്ലേയെന്നാണ് അവര്‍ ചോദിയ്ക്കുന്നത്.

നയന്‍സുമായുള്ള പ്രണയം പ്രഭു പരസ്യമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും നയന്‍സ് അത്തരമൊരു സാഹസത്തിന് ഇതുവരെ മുതിര്‍ന്നിട്ടില്ല. പക്ഷേ നാടൊട്ടുക്കും വിവാദങ്ങള്‍ പരക്കുമ്പോഴും പ്രഭുവിനൊപ്പം ചുറ്റിയടിയ്ക്കാന്‍ നയന്‍താര യാതൊരു മടിയും കാട്ടിയിരുന്നില്ല.

പ്രഭുവും നയന്‍സും വിവാഹം കഴിയ്ക്കാന്‍ ഒരുങ്ങുകയാണെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് പ്രഭുവിന്റെ ഭാര്യ റംലത്ത് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്. ഇതിനിടെയാണ് പ്രണയ ജോഡികളുടെ ചുംബനചിത്രങ്ങള്‍ നെറ്റിലൂടെ പ്രചരിയ്ക്കുന്നതായി വാര്‍ത്തകള്‍ വന്നിരിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam