വാലന്‍റൈന്‍ ദിനത്തില്‍ ഹൃദയവേദനയുമായി രാഖി

By Staff

ഈ വലന്‍റൈന്‍ ദിനം ബോളിവുഡിന്‍റെ മാദക റാണി രാഖി സാവന്തിന് മറക്കാനാവാത്തതായിരിക്കും. ബോളിവുഡിലെ പ്രണയികളെല്ലാം പ്രണയദിനം കൊണ്ടാടുന്പോള്‍ ഹൃദയവേദന സഹിച്ച് നെടുവീര്‍പ്പിടാനാണ് രാഖിയുടെ വിധി. വലന്‍റൈന്‍ ദിനത്തിന് ദിവസങ്ങള്‍ മുന്പേ കാമുകനെ നഷ്ടപ്പെടേണ്ടിവന്നാല്‍പ്പിന്നെ എന്തുചെയ്യാനാണ്.

അതും കാമുകനെ സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കേണ്ടിവരുന്ന ദുരവസ്ഥ. അതാണ് റാണിയിപ്പോള്‍ അനുഭവിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി രാഖിയും കാമുകന്‍ അഭിഷേക് അവാസ്തിയും തമ്മില്‍ നല്ല യോജിപ്പിലായിരുന്നു. ഇവര്‍ രണ്ടുപേരുമൊത്ത് റിയാലിറ്റി നൃത്തപരിപാടിയായ 'നാച് ബലിയേ 3"ല്‍ ഫൈനല്‍ റൌണ്ടില്‍ എത്തുകയും ചെയ്തിരുന്നു.

അരങ്ങിലും ജീവിതത്തിലും ഒരേ അഭിപ്രായക്കാരായിരുന്നുവെങ്കിലും രാഖി അഭിഷേകിനെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറം ലോകമറിയുന്നത്. ഇതിന് കാരണമെന്താണെന്ന കാര്യത്തില്‍ ബോളിവുഡിന് ഒരു സൂചനയുമില്ല.

കാരണമെന്തെന്നറിയില്ലെങ്കിലും തിങ്കളാഴ്ച രാത്രി ഇവര്‍ തമ്മില്‍ വലിയ വഴക്ക് നടന്ന കാര്യം ഏതാണ്ട് എല്ലാവരും അറിഞ്ഞുകഴിഞ്ഞു. വഴക്കിനൊടുവിലാണത്രേ മുംബൈയിലെ തന്‍റെ ഫ്ലാറ്റില്‍ നിന്ന് രാഖി കാമുകനെ പുറത്താക്കിയത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവര്‍ തമ്മില്‍ അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ലെന്നും. രാഖിക്ക് അഭിഷേകിനെ സംശയമുണ്ടായിരുന്നുവെന്നും ബോളിവുഡില്‍ വാര്‍ത്ത പ്രചരിച്ചിരിക്കുന്നു.

എന്തായാലും വേര്‍ പിരിഞ്ഞു എന്ന് ഇരുവരും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. മാ‍നസികമായി വളരെയധികം വേദന അനുഭവിക്കുന്നതിനാല്‍ ഇപ്പോള്‍ ഇതെകുറിച്ച് വിശദീകരിക്കാനാവില്ല എന്നാണ് രാഖി പറയുന്നത്.

2006 ലെ ബിഗ് ബോസ് ഷോയില്‍ വച്ചായിരുന്നു രാഖി തന്‍റെ ഇഷ്ടം അഭിഷേകിനെ അറിയിച്ചത്. അന്നക്കെ ഷോയില്‍ നിന്നും പുറത്തായെങ്കിലും പിന്നീട് നടന്ന ഷോകള്‍ക്കെല്ലാം രാഖി അഭിഷേകിന്‍റെ ഉപദേശം സ്വീകരിച്ചിരുന്നു.

ഇരുവര്‍ക്കും ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അവസരം ലഭിച്ചിരിക്കുന്നതിനിടെയാണ് ഈ വേര്‍ പിരിയല്‍. എന്തായാലും പരിപാടിയില്‍ പങ്കെടുക്കുമെന്നു തന്നെയാണ് രാഖിയുടെ തീരുമാനം എന്നാല്‍, അഭിഷേക് പങ്കെടുക്കുമോ എന്നചോദിച്ചാല്‍ അക്കാര്യം അറിയില്ലെന്നാണ് രാഖി പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X