ജാക്കിയ്‌ക്ക് ലാലിനെക്കാള്‍ ആറിരട്ടി പ്രതിഫലം
ചിത്രീകരണം ആരംഭിയ്‌ക്കുന്നതിന് മുമ്പെ സാധാരണ ലാല്‍ ചിത്രങ്ങളെക്കാള്‍ പ്രശസ്‌തിയിലേക്കുയര്‍ന്ന ചിത്രമാണ് നായര്‍സാന്‍.
ഇതിന് മുമ്പ് ഇത്രയും ശ്രദ്ധയാകര്‍ഷിച്ച ഒരു ലാല്‍ ചിത്രമുണ്ടോയെന്ന കാര്യം സംശയമാണ്. ഒരു ലാല്‍ ചിത്രമെന്നതിനപ്പുറം ആക്ഷന്‍ താരം ജാക്കിചാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതാകാം നായര്‍സാന്‍ ശ്രദ്ധിയ്‌ക്കപ്പെടാനുണ്ടായ കാരണം.
ബ്രീട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതിയ അയ്യപ്പന്‍ പിള്ള മാധവന്‍ നായര്‍ എന്ന എന്ന മലയാളിയുടെ ജീവിതമാണ് ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്. കോടികള്‍ കിലുങ്ങുന്ന ബജറ്റും ചിത്രത്തിനെ പ്രശസ്‌തിയുടെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ചു കഴിഞ്ഞു.
അതെ സമയം നായര്‍സാനിലഭിനയിക്കുന്ന ഹോളിവുഡ് താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മിലുള്ള താരതമ്യവും മാധ്യമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ജാക്കിചാന്‍ മലയാളിയുടെ സൂപ്പര്‍ താരമായ മോഹന്‍ലാലിനെക്കാള്‍ ആറിരട്ടി പ്രതിഫലമാണ് വാങ്ങുന്നത്.
ചിത്രത്തിന് വേണ്ടി ലാല്‍ നീക്കി വെച്ചിരിയ്‌ക്കുന്നത് 125 ദിവസമാണ്. ഇതിന് പ്രതിഫലമായി ഈടാക്കുന്നത് അഞ്ചു കോടിയ്‌ക്കടുത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications