»   » ഉര്‍വ്വശി സംവിധായികയാവുന്നു

ഉര്‍വ്വശി സംവിധായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Urvashi
മലയാള സിനിമയില്‍ ഒട്ടേറെ ശക്തമായ നായികാ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുള്ള ഉര്‍വ്വശി സംവിധാനത്തിലും തന്റെ പ്രതിഭ തെളിയിക്കാനൊരുങ്ങുകയാണ്.

ഒരു തമിഴ് സിനിമ സംവിധാനം ചെയ്തു കൊണ്ടാവും ഉര്‍വ്വശി അരങ്ങേറ്റം കുറിയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്. തമിഴിലെ പ്രശസ്ത എഴുത്തുകാരനായ ക്രേസി മോഹന്റെ കഥായാവും ഉര്‍വ്വശി സിനിമയാക്കുക.

ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കുന്നതിനോടൊപ്പം തന്നെ നല്ല സിനിമ സംവിധാനം ചെയ്യണമെന്നും നടിയ്ക്ക് ആഗ്രഹമുണ്ട്. മുന്‍പ് ഉത്സവമേളം എന്നൊരു ചിത്രത്തിന് വേണ്ടി ഉര്‍വ്വശി കഥയെഴുതിയിരുന്നു.

ഇപ്പോള്‍ ലക്ഷ്മി വിലാസം രേണുക മകന്‍ രഘുരാമന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നടി. സൂപ്പര്‍ഹിറ്റായി മാറിയ പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രം നിര്‍മ്മിച്ചതും ഉര്‍വ്വശിയായിരുന്നു.

സിനിമയില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള നടിയുടെ സംവിധാന രംഗത്തേയ്ക്കുള്ള അരങ്ങേറ്റം ഗംഭീരമാവട്ടെ എന്നാശംസിയ്ക്കാം.

English summary
Popular actress Urvashi to direct a Tamil movie.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam