വിദ്യാ ബാലന്‍ മദ്യപിച്ച്‌ വഴക്കുണ്ടാക്കി

By Staff

പൊതുവേ വിവാദങ്ങളില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും അകലം പാലിക്കുന്ന താരമാണ്‌ വിദ്യാ ബാലന്‍. എന്നാല്‍ ചിലനേരങ്ങളില്‍ വിദ്യ കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍ കണ്ടാല്‍ ഇത്‌ വിദ്യ തന്നെയോയെന്ന്‌ കണ്ടുനില്‍ക്കുന്നവര്‍ അതിശയിച്ച്‌ പോകും.

ഈയിടെ ലണ്ടനില്‍വച്ച്‌ നടന്ന ഒരു പാര്‍ട്ടിയില്‍ വിദ്യ ഇത്തരത്തിലൊരു സീന്‍ തന്നെയുണ്ടാക്കി.ഇത്‌ ഒപ്പമുണ്ടായിരുന്ന മറ്റുതാരങ്ങള്‍ക്കുകൂടി നാണക്കേടുണ്ടാക്കിയെന്നാണ്‌ വാര്‍ത്ത.

വിദ്യ അല്‍പസ്വല്‍പം മദ്യപിക്കുന്ന കൂട്ടത്തിലാണ്‌. പക്ഷേ വിദ്യ മദ്യപിച്ചാല്‍ അതകത്തുകിടക്കില്ല. താന്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന്‌ നാലാളെ അറിയിക്കുന്ന രീതിയില്‍ താരം പെരുമാറിക്കളയും. ലണ്ടനിലും സംഭവിച്ചത്‌ അതുതന്നെ.

നന്നായി മദ്യപിച്ച്‌ ഫിറ്റായ വിദ്യ കസേരയില്‍ കയറിനിന്ന്‌ നൃത്തം വയ്‌ക്കുകയും അവിടെയുണ്ടായിരുന്ന ചിലരുമായി വാക്കേറ്റമുണ്ടാക്കുകയും ചെയ്‌തുവത്രേ. വിദ്യയെക്കൂടാതെ ബോളിവുഡില്‍ നിന്നുള്ള പല പ്രമുഖരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കൂട്ടത്തിലുള്ളവരെ അപമാനിക്കുന്ന വിധത്തിലായിരുന്നുവത്രേ വിദ്യയുടെ പ്രകടനം.

എല്ലാവര്‍ക്കും ചൂണ്ടിക്കാട്ടി ചിരിക്കാനുള്ള ഒരവസരമാണത്രേ വിദ്യ ഉണ്ടാക്കിത്തീര്‍ത്തത്‌. ഗോസിപ്പ്‌ കോളങ്ങളില്‍ സ്ഥിരം കാണുന്നില്ലെങ്കിലും എപ്പോഴെങ്കിലും ഇത്തരം ചൂടുള്ള എന്തെങ്കിലും വാര്‍ത്തകള്‍ ഉണ്ടാക്കിയാല്‍ത്തന്നെ പോരെയെന്നാണ്‌ ബോളിവുഡിലെ പരദൂഷണക്കൂട്ടം വിദ്യയെക്കുറിച്ച് ‌ഇപ്പോള്‍ പറയുന്നത്‌.

ബോളിവുഡില്‍ നടന്‍മാരും നടിമാരും മദ്യപിക്കുന്നത്‌ ഒരു വാര്‍ത്തയല്ല. എന്നാല്‍ വിദ്യയെപ്പോലുള്ളവര്‍ ഇങ്ങനെ തുടങ്ങിയാല്‍ മദ്യപിച്ച്‌ ലക്കുകെട്ട്‌ പ്രശ്‌നങ്ങളുണ്ടാക്കുന്ന നായകന്മാരുടെ കൂട്ടത്തില്‍ നടിമാരും സ്ഥാനം നേടുമെന്നതില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X