ദീപികയുടെ മനസ്സ്‌ യുവരാജിനൊപ്പം

By Staff

ഇതുവരെ ദീപികയുടെ ഉള്ളിലിരിപ്പിനെക്കുറിച്ച്‌ ബോളിവുഡിന്‌ എന്തൊക്കെയോ സംശയങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ എല്ലാം വ്യക്തമായിത്തുടങ്ങിയിരിക്കുന്നു.

ആര്‍ക്ക്‌ ആവേശം പകരാനാണ്‌ ദീപിക ക്രിക്കറ്റ്‌ മത്സരങ്ങള്‍ നടക്കുന്നിടത്ത്‌ എത്താറുള്ളതെന്നായിരുന്നു എല്ലാവരുടെയും സംശയം. ചിലരൊക്കെ ക്യാപ്‌റ്റന്‍ ധോണിയ്‌ക്ക്‌ ശക്തിപകരാനാണെന്ന്‌ പറഞ്ഞപ്പോള്‍ മറ്റുചിലര്‍ ഉപനായകന്‍ യുവരാജ്‌ സിംഗിന്റെ കളികാണാനാണെന്നായിരുന്നു പറഞ്ഞത്‌.

ഇതില്‍ രണ്ടാമത്തെ കൂട്ടരുടെ ഊഹത്തിനാണ്‌ കൂടുതല്‍ സാധ്യതയെന്നാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. ദീപികയോടുള്ള ഇഷ്ടം ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോണി തുറന്നുപറഞ്ഞിരുന്നെങ്കിലും ദീപികയുടെ ഹൃദയം മോഷ്ടിച്ചത്‌ യുവരാജായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നും വിവാഹ നിശ്ചയം അധികം വൈകാതെ ഉണ്ടാകുമെന്നുമാണ്‌ പറഞ്ഞുകേള്‍ക്കുന്നത്‌.

ബാംഗ്ലൂരില്‍ ഇന്ത്യ-പാക്‌ മത്സരത്തിനെത്തിയപ്പോള്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ താമസിച്ച ഗ്രാന്റ്‌ അശോക ഹോട്ടലില്‍ ദീപിക എത്തിയിരുന്നുവത്രേ. പിന്നീട്‌ കളി കഴിഞ്ഞശേഷം യുവരാജ്‌ ഒട്ടും താമസിക്കാതെ മുംബൈയ്‌ക്ക്‌ മടങ്ങിപ്പോവുകയും ചെയ്‌തു. ഇരുവരും ഒന്നും പറയുന്നില്ലെങ്കിലും ഈ രണ്ടുസംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ്‌ ഗോസിപ്പുകാര്‍ പറയുന്നത്‌.

എന്തായാലും രണ്‍ഭീര്‍ കപൂറിന്റെയും മഹേന്ദ്രസിംഗ്‌ ധോണിയുടെയും പേരുകള്‍ പറഞ്ഞുകേട്ടെങ്കിലും ദീപികക്ക്‌ ബോധിച്ചത്‌ യുവരാജിനെത്തന്നെയാണെന്നത്‌ ഏതാണ്ട്‌ ഉറച്ചമട്ടാണ്‌. ഇനി ഇതിന്റെ പേരില്‍ നായകനും ഉപനായകനും തമ്മില്‍ കളിക്കളത്തില്‍ എന്തൊക്കെയുണ്ടാകാന്‍ പോകുന്നുവെന്നാണ്‌ ബോളിവുഡ്‌ ഉറ്റുനോക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍





Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X