»   » നിര്‍മ്മാതാവിനെ വെള്ളം കുടിപ്പിച്ച യുവനടന്‍

നിര്‍മ്മാതാവിനെ വെള്ളം കുടിപ്പിച്ച യുവനടന്‍

Posted By:
Subscribe to Filmibeat Malayalam
Film
മലയാളത്തില്‍ ഒരു സിനിമ നിര്‍മ്മിയ്ക്കാനായി മുടക്കുന്ന തുകയുടെ ഭൂരിഭാഗവും പ്രതിഫല ഇനത്തിലാണ് ചെലവഴിയ്ക്കപ്പെടുന്നതെന്ന് മന്ത്രി ഗണേഷ് കുമാര്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. പ്രതിഫലം കഴിച്ചുള്ള തുച്ഛമായ തുക കൊണ്ടാണ് ബാക്കി കാര്യങ്ങള്‍ ചെയ്യുന്നത്.

മികവുറ്റ സിനിമകളുണ്ടാകാത്തതിന് ഒരു കാരണം ഇതാണെന്ന് കൂടി സിനിമാ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സൂപ്പര്‍താരങ്ങള്‍ വന്‍ പ്രതിഫലം കൈപ്പറ്റുന്നതിനെതിരെ കുറച്ചു കാലമായി വിമര്‍ശനമുയരുന്നുണ്ട്.

എന്നാല്‍ പുതുതലമുറയിലെ നടന്‍മാര്‍ക്കും പ്രതിഫലത്തിനോട് ആര്‍ത്തി കുറവല്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു സിനിമാ മാസികയാണ് ഇതു തെളിയിക്കുന്ന സംഭവം പുറത്തു കൊണ്ടു വന്നത്.

അടുത്തിടെ മലയാള സിനിമയിലെ ഒരു യുവനടനുമായി ബന്ധപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് 20 ലക്ഷം പ്രതിഫലമായി നല്‍കിയാലെ താന്‍ അഭിനയിക്കൂ എന്നായിരുന്നത്രേ പ്രതികരണം.

സിനിമാരംഗത്തു വര്‍ഷങ്ങളുടെ പരിചയമുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇതു കേട്ടു ഞെട്ടി. ഏറിപ്പോയാല്‍ പത്തു ലക്ഷം മാത്രമേ ഏതൊരു നിര്‍മ്മാതാവും ആ നടന് വേണ്ടി മുടക്കാന്‍ തയ്യാറാവൂ.

എന്നാല്‍ ഇരുപതില്‍ നിന്ന് പിന്നോട്ടു പോരാന്‍ നടനും തയ്യാറല്ല. ഒടുവില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്കാര്യം നിര്‍മ്മാതാവിനെ അറിയിച്ചു. എന്നാല്‍ ആ നടനെ തന്നെ വേണമെന്ന വാശിയായിരുന്നു നിര്‍മ്മാതാവിന്.

ഒടുവില്‍ 18 ലക്ഷത്തിന് നടനെ കരാറാക്കി. സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേയ്‌ക്കെത്തിയ നടന്‍ ചുരുങ്ങിയ കാലം കൊണ്ട് സിനിമയെ ഗൗരവത്തോടെ സമീപിയ്ക്കുന്ന ആളാണെന്ന് തെളിയിച്ചു കഴിഞ്ഞിരുന്നു.

എന്നാല്‍ പണത്തോടുളള ആര്‍ത്തി ഇത്തരക്കാരേയും ബാധിച്ചു കഴിഞ്ഞുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

English summary

 Remuneration to film stars is pointed out as the major reason for crisis in malayalam film industry.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam