മീരക്കല്യാണം കുരുക്കില്‍?
മീരയെ ആദ്യം കൈവിട്ടത് അമ്മയായിരുന്നു, ഇപ്പോള് തമിഴ് മക്കളും വേണ്ടെന്ന് പറയാനുള്ള പുറപ്പാടിലാണ്. ഇനി കാമുകനും അതു പോലെന്തെങ്കിലും കടുംകൈയ്ക്ക് ചെയ്യുമോയെന്നാണ് കോളിവുഡിലെ പാപ്പരാസികള് ഉറ്റുനോക്കുന്നത്.
ട്വന്റി ട്വന്റിയില് അഭിനയിക്കാത്തതിനാണ് താരസംഘടനയായ അമ്മ മീരയെ വിലക്കിയത്. ഇതിന് പിന്നാലെ സൂപ്പര് സംവിധായകന് ശങ്കര് നിര്മ്മിയ്ക്കുന്ന ചിത്രത്തില് നിന്നും മുന്നറിയിപ്പില്ലാതെ മീരാ ജാസ്മിന് പിന്മാറിയത് കോളിവുഡില് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
താരത്തിനെതിരെ വിലക്ക് വേണമെന്നാവശ്യപ്പെട്ട് ദക്ഷിണേന്ത്യന് പ്രൊഡ്യൂസേഴ്സ് കൗണ്സില് നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്ട്ടുകള്. ഇതിനൊക്കെയിടയിലാണ് മീരയുടെ പ്രണയജീവിതത്തിലും അസ്വാരസ്യങ്ങളുണ്ടെന്ന വാര്ത്ത പുറത്തു വന്നിരിയ്ക്കുന്നത്.
കുറെക്കാലമായി വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ് ജീവിയ്ക്കുന്ന മീരയുടെ സ്വത്ത് സ്വന്തമാക്കാന് കാമുകനും മാന്ഡലിന് വിദഗ്ദ്ധനുമായ രാജേഷ് ശ്രമിയ്ക്കുന്നുവെന്നാക്കെയാണ് പ്രചാരണം.
മീര അടുത്തിടെ വാങ്ങിയ മുന്തിയ ഇനം ബിഎംഡബ്ല്യു കാര് രാജേഷിന്റെ ചെന്നൈയിലെ വിലാസത്തിലാണത്രേ രജിസ്റ്റര് ചെയ്തിട്ടുള്ളത്. ഇത് കൂടാതെ മറ്റു പലതും രാജേഷിന്റെ ഉടമസ്ഥതയിലാണെന്നും പാപ്പരാസികള് പറയുന്നു.
ഇതിന് പുറമെ ശാന്തിയെന്നൊരു സ്ത്രീയെ രാജേഷ് മുമ്പ് വിവാഹം ചെയ്തിരുന്നുവെന്നും കിംവദന്തികള് പരന്നിട്ടുണ്ട്.
എന്നാല് ഈ വിവാദങ്ങളിലൊന്നും കാര്യമില്ലെന്നും മീരയെ വിവാഹം ചെയ്യാനുള്ള തീരുമാനത്തില് മാറ്റമൊന്നുമില്ലെന്നും രാജേഷ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാല് മീരയുമായുള്ള വിവാഹത്തിന് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതെ സമയം ഈ ആക്ഷേപങ്ങളെല്ലാം മീരയെ വല്ലാതെ വിഷമിപ്പിയ്ക്കുന്നുണ്ടെന്നാണ് അവരുമായി അടുപ്പമുള്ളവര് പറയുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്
മീരാ ജാസ്മിന്റെ ചിത്രങ്ങള്


Click it and Unblock the Notifications