രാത്രിയില്‍ നമിതയുടെ രഹസ്യസഞ്ചാരം
കോളിവുഡിലെ പുതിയ സെക്സ് ബോംബ് നമിതയുടെ വിശേഷങ്ങളില്ലാതെ ഇപ്പോള്‍ പത്രങ്ങള്‍ പുറത്തിറങ്ങാറില്ല. നമിതയെ അവഗണിച്ച് ഒരു ചാനലിനും മുന്നോട്ടു പോകാനുമാകില്ല.
അങ്ങനെയുളള നമിത ദുരൂഹ സാഹചര്യത്തില്‍ രാത്രി സഞ്ചാരം നടത്തുന്നുവെന്നറിഞ്ഞാല്‍ ആരായാലും അന്വേഷിക്കും. ഉറപ്പ്.
കഥയിങ്ങനെയാണ്. ഇരുട്ടു വീണാല്‍ ദിവസവും നമിത സ്ഥിരമായി ഒരു വീട്ടിലേയ്ക്ക് വെച്ചു പിടിക്കുന്നത് ചില ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകളുടെ ശ്രദ്ധയില്‍ പെട്ടു. രാത്രി എട്ടു മണിക്കു ശേഷമാണ് ഈ സഞ്ചാരം.
ഏതാനും മണിക്കൂറുകള്‍ അവിടെ ചെലവിട്ട ശേഷം സെക്സ് ബോംബ് പോയതു പോലെ മടങ്ങുകയും ചെയ്യുന്നു. കഥകള്‍ പലതും മെനയാന്‍ ഇതുപോലൊരു സംഭവം വേറേ വേണോ?
എന്തിനാണ് നമിത രാത്രിയില്‍ ഈ വീട്ടില്‍ പോകുന്നതെന്ന കാര്യം കണ്ടുപിടിച്ചിട്ടേ ചിലര്‍ അടങ്ങിയുളളൂ.
സല്‍സ ഡാന്‍സ് പഠിക്കാനാണത്രേ നമിത ഈ പെടാപാടു പെടുന്നത്. ഓരോ ദിവസവും വീര്‍ത്തു വീര്‍ത്തു വരുന്ന സെക്സ് ബോംബ് ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന പരുവമാണെന്ന് ആരാധകര്‍ കളിയാക്കി തുടങ്ങിയപ്പോഴാണ് ഡാന്‍സ് പഠിച്ചാലെന്തെന്ന് സുന്ദരിക്ക് തോന്നിയത്.
നമിതയുടെ ഡാന്‍സ് മാസ്റ്ററും ഭാര്യയും താമസിക്കുന്ന വീട്ടില്‍ അതീവ രഹസ്യമായി നമിത നൃത്തം പഠിക്കുകയാണെന്ന് അറിഞ്ഞതോടെ പാതിരാ സഞ്ചാരക്കഥയുടെ രസം നഷ്ടപ്പെട്ട വിഷമത്തിലാണ് ചില പത്രക്കാര്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications