പ്രണയ വാര്‍ത്ത തുടങ്ങിയതിങ്ങനെ...........
ആനന്ദവികടനില്‍ വന്ന വിശാലിന്റെ അഭിമുഖമാണ് കാര്യങ്ങള്‍ വഷളാക്കിയത്. താന്‍ ഒരു നടിയുമായി പ്രണയത്തിലാണെന്ന് വിശാല്‍ തുറന്നു പറഞ്ഞു. ഈ വര്‍ഷത്തെ വാലന്റൈന്‍ ദിനം അവളോടൊപ്പമാണെന്നും എന്നും ഓര്‍മ്മിക്കാവുന്ന സുന്ദര നിമിഷങ്ങളെയാണ് താന്‍ കാത്തിരിക്കുന്നതെന്നുമൊക്കെ പറഞ്ഞ് ചെക്കന്‍ റൊമാന്റിക്കായി.
എന്നാല്‍ ആള്‍ ആരെന്ന് പറഞ്ഞതുമില്ല. ഊഹിച്ചും ഗണിച്ചും ആളെ കണ്ടുപിടിച്ചേ അടങ്ങൂ എന്ന ത്വര പത്രങ്ങള്‍ക്കും. അങ്ങനെയാണ് നയന്‍താര വാര്‍ത്തയില്‍ പ്രവേശിക്കുന്ന
വിശാലിന്റെ വാക്കുകളില്‍ തന്നെ സംഗതി കേള്‍ക്കൂ. ആനന്ദ വികടനോട് നടന്‍ പറഞ്ഞത് ഇങ്ങനെയാണ്.
"....എന്റെ പ്രണയം ഞാന്‍ ആദ്യമായി വെളിപ്പെടുത്തുകയാണ്. ഒരിക്കലും പ്രണയത്തില്‍ കുടുങ്ങില്ലെന്ന് ശപഥം ചെയ്ത് നടന്നയാളാണ് ഞാന്‍. എന്നാല്‍ ഇപ്പോഴെനിക്കെന്റെ ഹൃദയത്തെ നഷ്ടപ്പെട്ടിരിക്കുന്നു. പ്രേമമാണ് എന്നെ നിയന്ത്രിക്കുന്നത്. പ്രശസ്തയായ ഒരു നടിയെയാണ് ഞാന്‍ പ്രേമിക്കുന്നത്. അവളെ നിങ്ങള്‍ക്കെല്ലാം അറിയാം. അത്രയേ എനിക്കിപ്പോള്‍ നിങ്ങളോട് പറയാന്‍ കഴിയൂ".
"ലാളിത്യമാണ് അവളുടെ വ്യക്തിത്വം. നേരേ വാ നേരേ പോ എന്ന സ്വഭാവം. നിങ്ങളെ ഇഷ്ടമാണോ അല്ലയോ എന്ന് മുഖത്തു നോക്കി പറയാനുളള തന്റേടമുളളവള്‍".
"എന്റെ പ്രേമം എന്റെ ഉളളിലാണ്. അവളോട് പോലും ഞാനത് ഇതേവരെ പറഞ്ഞിട്ടില്ല. മറ്റെല്ലാ കാര്യവും ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്. എന്നാല്‍ ഇക്കാര്യം പറയാനുളള ധൈര്യം എനിക്കില്ല. അവള്‍ക്കറിയാം അവളോടുളള എന്റെ അടുപ്പം. അവളെക്കുറിച്ച് ഞാന്‍ എത്രമാത്രം കരുതലുളളവനാണെന്നും അവള്‍ക്കറിയാം. എന്നെ അവള്‍ക്ക് വളരെ ഇഷ്ടവുമാണ്".
"എന്നാല്‍ എന്റെ പ്രണയം അവളെ അറിയിക്കാനുളള തന്റേടം എനിക്കില്ല. അതാണ് പ്രണയത്തിന്റെ വേദന. അത് ഞാനിപ്പോള്‍ അനുഭവിക്കുകയാണ്. ചിലപ്പോള്‍ ഞാനൊരിക്കലും എന്റെ പ്രണയം അവളോട് പറയാതെ പോയേക്കാം".
"എന്റെ ഹൃദയത്തിനുളളില്‍ മാത്രം ഒതുങ്ങുന്ന ഒരു പരമരഹസ്യമാണ് ഇപ്പോളീ പ്രേമം. കാര്യങ്ങള്‍ ശുഭഗതിയില്‍ നീങ്ങുമെങ്കില്‍, ഒരുനാള്‍ തമിഴ്‍നാട് മുഴുവന്‍ അതറിയും".
വിശാലിന്റെ ഹൃദയത്തില്‍ പ്രണയ വേദന. മാധ്യമങ്ങള്‍ക്കോ ആള്‍ ആരാണെന്ന് അറിയാനുളള വേദന. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച് അവര്‍ ഏകസ്വരത്തില്‍ വിധിയെഴുതി. അത് നയന്‍താര തന്നെ.
പ്രണയമൊഴിച്ച് എല്ലാ കാര്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് നയന്‍താരയും പറഞ്ഞു കഴിഞ്ഞു.
ഇക്കാര്യത്തെക്കുറിച്ച് വിശാല്‍ പ്രതികരിച്ചത് ഇങ്ങനെ...
അടുത്ത പേജില്‍...........


Click it and Unblock the Notifications











