തൃഷ, പ്രിയാമണി, നയന്‍താര?

സംഗതി സത്യമാണ്. തൃഷയാണ് വിശാലിന്റെ കാമുകിയെന്നും ഉടന്‍ കല്യാണം നടക്കുമെന്നുമൊക്കെയാണ് പത്രങ്ങള്‍ പ്രചരിപ്പിച്ചത്. മലൈക്കോട്ടൈ എന്ന ചിത്രത്തില്‍ നായികാവേഷത്തിന് സമ്മതം മൂളിയ തൃഷ ഒടുവില്‍ ചിത്രത്തില്‍ നിന്ന് പിന്മാറി.
സത്യത്തിലും തൃഷയെയാണ് നായികയായി കരാര്‍ ചെയ്തിരുന്നത്. അഡ്വാന്‍സ് തുക തിരിച്ചു കൊടുത്ത് സത്യത്തില്‍ നിന്നുകൂടി തൃഷ പിന്മാറിയപ്പോള്‍, വിശാലിന്റെ കാമുകി തൃഷയാവാന്‍ വഴിയില്ലെന്ന് മാധ്യമങ്ങള്‍ വിശ്വസിച്ചു തുടങ്ങി.
മലൈക്കോട്ടെയില്‍ നായികയായത് പ്രിയാമണിയ്ക്കാണ്. ചിത്രത്തില്‍ തൃഷയ്ക്ക് പകരം വന്ന പ്രിയാമണിയെത്തന്നെ വിശാലിന്റെ കാമുകീപദത്തിലും മാധ്യമങ്ങള്‍ പകരം വെച്ചു.
സത്യത്തിലെം നായികാ വേഷം നയന്‍താരയ്ക്കാണ് നല്‍കിയത്. ഇപ്പോഴിതാ വിശാലിന്റെ ഹൃദയത്തിലിരുന്ന് മിടിക്കുന്ന ആ സുന്ദരി നയന്‍താരയാണെന്ന് മാധ്യമങ്ങള്‍ പ്രവചിക്കുന്നു.
നയന്‍സാകട്ടെ, ചിമ്പുവെന്ന ചുംബനപ്പൂച്ചയുടെ പ്രണയമേറ്റ് ഒരു വഴിക്കായിരിക്കുകയാണ്. ഇനിയൊരു പ്രണയത്തിന് ഉടനെയൊന്നും തനിക്ക് ത്രാണിയിലെന്ന് പാവം തലയിലടിച്ച് സത്യം ചെയ്യുന്നു.
വിശാലാകട്ടെ, കാല്‍പനിക ഡയലോഗും വീശി ചിരിച്ചുല്ലസിച്ച് നടക്കുന്നു.
ഇത്രയുമൊക്കെ അറിയുമ്പോള്‍ നമുക്കുമുണ്ടാകില്ലേ ഒരു സംശയം?! എന്നാലും ആരെടാ, ഇവന്റെ ഹൃദയത്തിലിരുന്ന് പ്രണയഗാനം മൂളുന്ന ആ സുന്ദരി?
മുന്‍പേജുകളില്‍
എന്നാലും പ്രിയാമണീ, ഇങ്ങനെയിരിക്കാമോ?
തൃഷയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications











