നയന്‍താരയ്ക്ക് വീണ്ടും പ്രണയം?
നയന്‍സിനെ പ്രശസ്തിയിലും വിവാദങ്ങളിലും സൂപ്പര്‍ നായികയാക്കിയത് നടന്‍ ചിലമ്പരശനുമായുളള പ്രണയമാണ്. ഈ പ്രണയം എത്ര തീവ്രമായിരുന്നുവെന്ന് അറിയാന്‍ നയന്‍താരയെന്ന് ഗൂഗിളില്‍ സെര്‍ച്ചു ചെയ്തു നോക്കിയാല്‍ മതി. കാലങ്ങളും കടന്ന് പ്രവഹിക്കും, ആ പ്രണയത്തിന്റെ ഓര്‍മ്മയും ചൂടും ചൂരും.
ഇപ്പോഴിതാ, ഈ പ്രണയദിനത്തില്‍ നയന്‍സ് മറ്റൊരു പ്രണയകഥയിലും നായികയാവുന്നു. നടന്‍ വിശാലും നയന്‍സും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. നയന്‍സും വിശാലും ഒന്നിച്ചഭിനയിച്ച സത്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണത്രേ ഇവരുടെ പ്രണയം തളിര്‍ത്തത് .
ഏതായാലും കയ്യോടെ നയന്‍സ് വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. തമിഴ് മാധ്യമങ്ങള്‍ക്ക് തന്റെ സ്വകാര്യ ജീവിതത്തില്‍ ഇത്ര ഉല്‍ക്കണ്ഠ വേണ്ടെന്നും അവര്‍ പറയുന്നു. സെറ്റിനു പുറത്ത് തനിക്ക് വിശാലുമായി യാതൊരു ബന്ധവുമില്ലെന്ന് ആണയിടുകയാണ് നയന്‍സ്.
വിശാലിനെക്കുറിച്ച് നയന്‍താര പറയുന്നത് ഇങ്ങനെ. "ഞാനും വിശാലും തമ്മില്‍ നല്ല ജോടിയാണ്. സെറ്റില്‍ ഒരുമിച്ചുളള നിമിഷങ്ങള്‍ ഞങ്ങള്‍ ആസ്വദിക്കാറുണ്ട്. വിശാലിന്റെ സഹോദരനാണ് സത്യം നിര്‍മ്മിക്കുന്നത്. ചിത്രം നന്നാകാന്‍ വേണ്ടി എന്നോട് എന്തും പറയാനുളള സ്വാതന്ത്ര്യം വിശാലിനുണ്ട്. ചിത്രത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുമുണ്ട്".
ഗൃഹശോഭയെന്ന തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍സ് തന്റെ പ്രണയവാര്‍ത്ത നിഷേധിച്ചത്. എന്നാല്‍ ഈ നിഷേധക്കുറിപ്പു കൊണ്ടും കാര്യങ്ങള്‍ തീരുമോ എന്ന കാര്യത്തില്‍ സംശയമില്ലാതില്ല. ചിമ്പുവുമായുളള ബന്ധത്തെക്കുറിച്ചും നയന്‍താര ഇങ്ങനെയൊക്കെ തന്നെയാണ് പറഞ്ഞിരുന്നത്. പിന്നീട് എന്താണ് സംഭവിച്ചതെന്നും ലോകം കണ്ടു.
ഏതായാലും പത്രക്കാര്‍ക്ക് ആഘോഷിക്കാന്‍ നയന്‍താരയുടെ മറ്റൊരു പ്രണയകഥ കൂടിയായി.


Click it and Unblock the Notifications











