»   » ചുംബനവിവാദം ഗൂഢാലോചനയെന്ന് അമൂല്യ

ചുംബനവിവാദം ഗൂഢാലോചനയെന്ന് അമൂല്യ

Posted By:
Subscribe to Filmibeat Malayalam
Amoolya
തനിയ്‌ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ചുംബനവിവാദത്തിലകപ്പെട്ട കന്നഡ നടി അമൂല്യ. സംവിധായകന്‍ രത്‌നജയെ ചുംബിയ്ക്കുന്ന തരത്തില്‍ പ്രചരിയ്ക്കുന്ന ചിത്രങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും നടി പറയുന്നു.

ഇതൊരു ഗൂഢാലോചനയാണ്. ചെറുപ്രായത്തില്‍ തന്നെ ഞാന്‍ മുന്നേറുന്നതില്‍ അസൂയ പൂണ്ടവരാണ് ഇതൊക്കെ ചെയ്യുന്നതെന്ന് കൗമാരതാരം പറയുന്നു. സിനിമാരംഗത്തുള്ളവര്‍ തന്നെയാണ് ഇതിന് പിന്നില്‍. ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

സംവിധായകന്‍ രത്‌നജയും ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നുണ്ട്. ഇത് മോര്‍ഫിങിലൂടെ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് ഉറപ്പാണ്. ചിത്രങ്ങള്‍ ഉപയോഗിച്ച് ഞങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലാത്തതിനാലാണ് ഭീഷണി താന്‍ അവഗണിച്ചത്. രത്‌നജ പറഞ്ഞു.

സിനിമയില്‍ വന്‍വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞെങ്കിലും സ്വകാര്യജീവിതത്തില്‍ കഴിഞ്ഞ കുറെക്കാലമായി അമൂല്യ തിരിച്ചടികള്‍ നേരിടുകയാണ്. കഴിഞ്ഞ വര്‍ഷമാണ് നടിയുടെ പിതാവ് അന്തരിച്ചത്. ഇതിന് പുറമെ താരത്തിന്റെ വീടിന്റെ ചുമരില്‍ ആരോ സഭ്യമല്ലാത്ത ചിത്രങ്ങള്‍ വരച്ച് വെച്ചത് പൊലീസ് കേസായി മാറിയിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ കാരണം അഭിനയരംഗം ഉപേക്ഷിച്ചാലോയെന്ന് വരെ താരം ആലോചിയ്ക്കുന്നുണ്ട്.

ചുംബനചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം അവസാനിച്ചിട്ടില്ലെന്നാണ് സാന്‍ഡല്‍വുഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക്‌മെയില്‍ ചെയ്തവരുടെ പക്കല്‍ അമൂല്യയും രത്‌നജയും അടുത്തിടപഴകുന്ന വീഡിയോ ക്ലിപ്പുകളും ഉണ്ടത്രേ. കഴിഞ്ഞ നവംബറില്‍ കന്നഡ സിനിമയിലെ ഒരു പ്രശസ്ത ഫിലിം എഡിറ്ററുടെ മകളുമായി രത്‌നജയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് റദ്ദാക്കപ്പെട്ടു. ഈ സംഭവവും പുതിയ വിവാദത്തിന് എരിവുപകരുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam