നയന്‍സുമായി പ്രണയത്തിലല്ല: വിശാല്‍

By Staff

നയന്‍സ്‌ തൊട്ടരുമിയാല്‍ വാര്‍ത്തയെന്ന സ്ഥിതിയാണിപ്പോള്‍ തമിഴകത്ത്‌‌. ഇത്തവണ നയന്‍സ്‌ ഉരുമിയത്‌ വിശാലിനെയായിരുന്നു. ഉടനെ വന്നു നയന്‍സും വിശാലും തമ്മിലുള്ള പ്രണയ ഗോസിപ്പ്‌ വാര്‍ത്തകള്‍.

ഇരുവരും മുഖ്യകഥാപാത്രങ്ങളായെത്തുന്ന 'സത്യ'മെന്ന ചിത്രത്തിന്റെ പോസ്‌റ്ററുകള്‍ കണ്ടവരാണ്‌ പുതിയ വെടി പൊട്ടിച്ചത്‌. എന്തായാലും കഥയിലെ നായകന്‍ വിശാല്‍ ഉടന്‍ തന്നെ പത്ര സമ്മേളനം വിളിച്ച്‌ വാര്‍ത്ത നിഷേധിച്ചു.

അതെ സമയം സത്യത്തിന്റെ പോസ്‌റ്റര്‍ കണ്ടാല്‍ കേട്ട ഗോസിപ്പ്‌ സത്യമാണെന്ന്‌ ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും ഗോസിപ്പെഴുത്തുകാര്‍ പറയുന്നു

അത്രയ്‌ക്കുണ്ട്‌ ചിത്രത്തില്‍ നയന്‍സിന്റെ പ്രകടനം. അര്‍ദ്ധ നഗ്നനായി നില്‌ക്കുന്ന വിശാലിന്റെ തോളത്തും മാറിലുമെല്ലാം കയറി കിടക്കുന്ന നയന്‍സിന്റെ ചിത്രങ്ങള്‍ ഏവരുടെയും ചങ്കിടിപ്പ്‌ കൂട്ടും. സിനിമയില്‍ ഇരുവരും തമ്മിലുള്ള ചൂടന്‍ ചുംബനരംഗങ്ങളുമുണ്ടെന്നും ഇവര്‍ പറയുന്നു.

താനും നയന്‍സും തമ്മില്‍ യാതൊന്നുമില്ലെന്ന വിശാലിന്റെ മൊഴി അധികമാരും വിശ്വസിച്ചിട്ടില്ലെന്നാണ്‌ കോടമ്പാക്കത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനിടെ തന്റെ പുതിയ പ്രണയത്തില്‍ തലയിടേണ്ടെന്ന്‌ പഴയ കാമുകനായ ചിമ്പുവിനോട്‌ നയന്‍താര പറഞ്ഞതായും ശ്രുതികളുണ്ട്‌.

പ്രണയ വാര്‍ത്ത നിഷേധിയ്‌ക്കാന്‍ വേണ്ടി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഇത്തരം വാര്‍ത്തകളിലൂടെ ലഭിയ്ക്കുന്ന പ്രശസ്തിയോട് തനിയ്ക്ക് താത്പര്യമില്ലെന്നും വിശാല്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ നയന്‍സിന്റെ പ്രതികരണം കാത്തിരിയ്‌ക്കുകയാണ്‌ തമിഴകത്തെ പരദൂഷണക്കാര്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍







നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X