പരീക്ഷയെ മറന്ന് മുക്തയെത്തുന്നു
പരീക്ഷകളുടെ സീസണ്‍ അടുത്തതോടെ പല നടിമാര്‍ക്കും പരീക്ഷാപ്പനി പിടികൂടിയിരിക്കുകയാണ്. ഈ വര്‍ഷം എസ് എസ് എസ് എല്‍സി പരീക്ഷയെഴുതുന്ന മുക്ത പല ഓഫറുകളും മാറ്റിവച്ചതിനാല് കടുത്ത പരീക്ഷാപ്പനി ഈ താരത്തെ ബാധിച്ചിരിക്കുകയാണെന്നായിരുന്നു അണിയറസംസാരം.
പക്ഷേ സിനിമയില്‍ നിന്നുള്ള വിളി പ്രലോഭനമായാല്‍ ഏത് പരീക്ഷപ്പനിയും പെട്ടെന്ന് മാറും. പരീക്ഷ അടുത്ത വര്‍ഷവും എഴുതാമല്ലോ. നഷ്ടപ്പെടുന്ന സിനിമകള്‍ പിന്നീട് തിരിച്ചുകിട്ടണമെന്നില്ല.
മാര്‍ച്ചിലാണ് എസ്എസ്എല്‍സി പരീക്ഷ. പക്ഷേ ഫിബ്രവരിയില്‍ തന്നെ മുക്ത പുതിയ സിനിമയില്‍ അഭിനയിക്കും. പരീക്ഷയെഴുതുന്നത് മാറ്റിവയ്ക്കണോയെന്ന കാര്യം താരം പിന്നീട് തീരുമാനിക്കും. എന്തായാലും പരീക്ഷയേക്കാള്‍ വലുത് സിനിമ തന്നെയെന്ന് മുക്ത ഉറപ്പിച്ചുകഴിഞ്ഞു.
അരുണ്‍ നായകനാവുന്ന തെമ്മാടിപ്രാവാണ് മുക്ത അഭിനയിക്കുന്ന പുതിയ ചിത്രം. രാജന്‍ ശങ്കരാടി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഫിബ്രവരി അഞ്ചിന് ആരംഭിക്കും.


Click it and Unblock the Notifications