»   » അര്‍ച്ചന കവി കാമുകിയല്ലെന്ന് ആസിഫ്

അര്‍ച്ചന കവി കാമുകിയല്ലെന്ന് ആസിഫ്

Posted By:
Subscribe to Filmibeat Malayalam
Asif Ali and Archana Kavi
മോളിവുഡിലെ പുതുമുഖ താരങ്ങളും ഗോസിപ്പുകളുടെ പ്രളയത്തില്‍ അകപ്പെടുകയാണ്. നീലത്താമരയിലൂടെ മലയാളത്തില്‍ വിരിഞ്ഞ അര്‍ച്ചനാ കവിയും പ്രേക്ഷകര്‍ക്ക് പുതിയൊരു ഋതു സമ്മാനിയ്ക്കുന്ന നടന്‍ ആസിഫ് അലിയുമാണ് അവസാനമായി ഗോസിപ്പ് വലയില്‍ വീണത്.

ഇവര്‍ കടുത്ത പ്രണയമാണെന്നായിരുന്നു പരദൂഷണം. കേള്‍ക്കാന്‍ ഇത്തിരി സുഖമുണ്ടെങ്കിലും അങ്ങനെയൊന്ന് ഇല്ലെന്ന് ആസിഫ് തന്നെ പറയുന്നു. അര്‍ച്ചനയും താനും ഇന്ത്യാവിഷനില്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ തന്നെ സുഹൃത്തുക്കളാണ്. അന്നൊക്കെ സിനിമ കാണാന്‍ ഒരുമിച്ചാണ് പോകാറ്. എന്റെ അടുത്ത സുഹൃത്താണ് അര്‍ച്ചന. അതല്ലാതെ അര്‍ച്ചന കാമുകിയല്ല. ഒരു സിനിമാപ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗോസിപ്പ് വീട്ടിലും എത്തിയിരുന്നു. ഇത് കേട്ട് ഉമ്മ എന്നെ വിളിച്ചു ചോദിയ്ക്കുകയും ചെയ്തു. എന്നാല്‍ എന്റെ വീട്ടുകാര്‍ക്കും അര്‍ച്ചനയുടെ വീട്ടിലും ഞങ്ങളെക്കുറിച്ച് നല്ലതുപോലെ അറിയാം. ഇതിലും രസം പരദൂഷത്തെപ്പറ്റി ആദ്യം തന്നെ വിളിച്ചറിയിച്ചത് അര്‍ച്ചനയാണെന്നും ആസിഫ് വെളിപ്പെടുത്തുന്നു.

ഇപ്പോള്‍ സിനിമ മാത്രമാണ് മനസ്സിലുള്ളതെന്നും വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ആസിഫ് വ്യക്തമാക്കി. സിബി മലയിലിന്റെ വയലിന് ശേഷം സാള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയില്‍ അഭിനയിക്കുകയാണ് ആസിഫ്.

English summary
Actor Asif Ali is laughing off rumors he's romancing Archan Kavi after the pair was spotted some places
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam