എനിയ്‌ക്കും യുവരാജിനുമിടയില്‍ ഒന്നുമില്ല: ദീപിക
ദീപിക പറഞ്ഞിട്ടാണ് ധോണി മുടിമുറിച്ചത്, യുവരാജിനൊപ്പം ദീപിക അര്‍ദ്ധരാത്രിയില്‍ കറങ്ങിനടക്കുന്നു. ഇതൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.
ധോണിയല്ലാതെ യുവരാജോ ദീപികയോ ഇത്തരം കാര്യങ്ങളോട് ഇതേവരെ പ്രതകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സഹികെട്ട് ദീപിക പ്രതികരിയ്‌ക്കുന്നു. യുവരാജിനെ താന്‍ വിവാഹംചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ദീപികയ്‌ക്ക് ഒട്ടും സുഖിയ്‌ക്കാതെ പോയത്.
ഞാന്‍ കേട്ടതില്‍വച്ച് ഏറ്റവും അപരിചിതമായ കാര്യമാണിത്. ഇതൊന്ന് നിര്‍ത്തരുതോ ദീപിക ചോദിക്കുന്നു. ദീപിക ബ്രാന്റ് അംബാസിഡറായ ഒരു ഉല്‍പ്പന്നത്തിന്റെ പ്രദര്‍ശനവേളയിലാണ് അടിസ്ഥാനരഹിതമായ വാര്‍ത്തകളില്‍ ദീപിക അസ്വസ്ഥത പ്രകടിപ്പിച്ചത്.
ഒറ്റച്ചിത്രംകൊണ്ടുതന്നെ ഇത്രയേറെ പ്രശസ്‌തിനേടിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ചിത്രത്തിലഭിനയിച്ച താന്‍ താരമെന്ന പദവിയ്‌ക്കര്‍ഹയല്ലെന്നും ഇനിയും ഏറെദൂരം പോകാനുണ്ടെന്നുമായിരുന്നു ദീപികയുടെ ഉത്തരം.
സിനിമകളായാലും പരസ്യചിത്രങ്ങളാലായാലും വളരെ ശ്രദ്ധാപൂര്‍വ്വംമാത്രമേ തിരഞ്ഞെടുക്കുകയുള്ളുവെന്നും ദീപിക പറയുന്നു. ഒരു തുടക്കക്കാരിയെന്ന നിലയില്‍ ഓം ശാന്തി ഓം പോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും ദീപിക വ്യക്തമാക്കി.
സെയ്ഫ് അലി ഖാനൊപ്പം 'ഏജന്‍റ് വിനോദി'ലും ഹൃതിക്കിനൊപ്പം കൃഷ് 2 ലും അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ ദീപിക നിഷേധിച്ചു. രണ്‍ബീറിനൊപ്പമുള്ള യശ് രാജിന്‍റെ അടുത്ത ചിത്രവും നിഖില്‍ അദ്വാനിയുടെ 'മേഡ് ഇന്‍ ചൈന"യും ആണ് ദീപികയ്ക്ക് മുന്നില്‍ ഇപ്പോഴുള്ള ചിത്രങ്ങള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()


Click it and Unblock the Notifications