»   » അമലയ്ക്ക് കാമുകന്റെ വക അരക്കോടിയുടെ സമ്മാനം

അമലയ്ക്ക് കാമുകന്റെ വക അരക്കോടിയുടെ സമ്മാനം

Posted By:
Subscribe to Filmibeat Malayalam
Amala Paul-AL Vijay
തമിഴകത്തെ മൈനപ്പെണ്ണ് വെള്ളിത്തിരയിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തുന്നു. ഈ കൊച്ചിക്കാരി സുന്ദരിയുടെ മനസ്സില്‍ ഒരു തമിഴ് സംവിധായകന്‍ കൂടുകൂട്ടിയെന്നാണ് കോളിവുഡിലെ പുതിയ ഗോസിപ്പ്. മദ്രാസിപ്പട്ടണം ഫെയിം വിജയ് യാണ് ആ ഭാഗ്യവാനെന്നും പറഞ്ഞുകേള്‍ക്കുന്നു.

ഇവരുടെ പ്രണയത്തിന് തെളിവായി പലതും പലരും പറയുന്നുണ്ട്. ചെന്നൈ നഗരത്തില്‍ അമലയ്ക്ക് 50 ലക്ഷത്തിന്റെ ഫ്ളാറ്റ് വിജയ് സമ്മാനിച്ചുവെന്ന വിശേഷമാണ് കോളിവുഡിലെ ഏറ്റവും പുതിയ ഹോട്ട് ന്യൂസ്.

'ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചുണ്ടായ സൗഹൃദം പ്രണയമായി വളരുകയുമായിരുന്നുവത്രേ. ഇവരിപ്പോള്‍ വേര്‍പിരിയാവാത്ത വിധം അടുത്തുവെന്നും അമലയുടെ എല്ലാക്കാര്യങ്ങളിലും അവസാന വാക്ക് വിജയ്‌യുടേതാണെന്നും പറയപ്പെടുന്നു.

ഓരോ ചിത്രത്തിനും രണ്ടു കോടി രൂപ പ്രതിഫലമായി ലഭിക്കുന്ന സംവിധായകന് ഫ്‌ളാറ്റ് വാങ്ങുന്നതിനുള്ള ആസ്തി ഇല്ലേ എന്നായിരുന്നു. ഫ്‌ളാറ്റ് വാര്‍ത്തയോട് വിജയ്‌യുടെ സുഹൃത്ത് പ്രതികരിച്ചത്. തന്നെപ്പറ്റിയുള്ള ഗോസിപ്പെഴുതാന്‍ പത്രക്കാരോട് അഭ്യര്‍ഥിച്ച അമല എന്തായാലും പുതിയ പരദൂഷണത്തോട് പ്രതികരിയ്ക്കാന്‍ തയാറായിട്ടില്ല.

English summary
The news that Amala Paul, has found a real-life character to romance has been doing rounds in the industry. Word on the street has it that the lucky guy is none other than Tamil film director, Vijay, also a popular ad film-maker.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam