ഐശ്വര്യ റായിയുടെ അര്‍ദ്ധനഗ്ന ചിത്രം പ്രചരിയ്‌ക്കുന്നു
മുംബൈ: മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയുടെതെന്ന് കരുതപ്പെടുന്ന അര്‍ദ്ധ നഗ്ന ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിയ്‌ക്കുന്നു.
ലോകസുന്ദരി മത്സരത്തില്‍ വിജയിയായതിനു ശേഷം ഐശ്വര്യ മോഡലിംഗ് കരിയര്‍ ആരംഭിച്ച കാലത്ത് എടുത്തതാണെന്നാണ് ചിത്രം പ്രസിദ്ധീകരിച്ചവര്‍ അവകാശപ്പെടുന്നത്.
ഒരു ഇന്ത്യന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ചിത്രം ഐശ്വര്യയെ ഏറെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. വെബ്സൈറ്റ് സന്ദര്‍ശിച്ച ഒട്ടേറെ പേര്‍ വിവാദ ചിത്രം ഇതിനകം ഡൗണ്‍ലോഡ് കഴിഞ്ഞിട്ടുണ്ട്.
ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഐശ്വര്യ റായി ചിത്രത്തിനെതിരെ പ്രസ്‌താവയുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രം വ്യാജമായി നിര്‍മിച്ചതാണെന്നും താന്‍ ഇത്തരമൊരു ചിത്രത്തിന് പോസ് ചെയ്‌തിട്ടില്ലെന്നുമാണ് ഐശ്വര്യയുടെ പ്രസ്‌താവനയിലുള്ളത്.
ഐശ്വര്യ ഒരിക്കലും ഇത്തരമൊരു ചിത്രത്തിന് പോസ് ചെയ്‌തിട്ടില്ലെന്നും അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ഐശ്വര്യയുടെ മാനേജര്‍ പറഞ്ഞു. ആരുടെയോ കുബുദ്ധിയില്‍ ഉദിച്ചതാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത പേജില്‍


Click it and Unblock the Notifications