നയന്‍സ് നിരാശപ്പെടുത്തില്ല

By Super

ട്വന്റി ട്വന്റിയിലെ നയന്‍സിന്റെ ഗാനരംഗം ഒന്നു മാത്രം മതി ചിത്രം സൂപ്പര്‍ഹിറ്റാവാന്‍ എന്ന ധാരണയിലാണ് അമ്മ. നയന്‍സിന്റെ തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തില്‍ മൊഴിമാറ്റിയെത്തി വന്‍വിജയം കൊയ്യുന്നതു കണ്ട് മോഹിച്ചാണ് 48 ലക്ഷം രൂപ ചെലവിട്ട് നയന്‍സിന്റെ ഐറ്റം നമ്പര്‍ അമ്മ തങ്ങളുടെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്.

അമ്മയുടെ ചിത്രമാണെന്നതു കൊണ്ടു മാത്രമാണ് പ്രതിഫലം വാങ്ങാതെ ഐറ്റം നമ്പരില്‍ ഉടുതുണിയുരിയാന്‍ നയന്‍സ് തയ്യാറായത്. എന്നുവച്ച് അമ്മയുടെ സിനിമ മലയാള സിനിമ കണ്ട മഹാവിജയമാകാനായി നയന്‍സ് ബില്ലയില്‍ കാണിച്ചതു പോലെ ബിക്കിനിയിട്ട് പ്രത്യക്ഷപ്പെടുമെന്ന് കരുതരുത്. പ്രതിഫലം വാങ്ങാതെ അഭിനയിക്കുമ്പോള്‍ ഉടുതുണിയിരിയുന്നതിന് ഒരു പരിധിയൊക്കെ നയന്‍സ് കല്പിച്ചിട്ടുണ്ട്.

അമ്മയിലെ ഐറ്റം നമ്പരില്‍ ധരിക്കുന്ന വസ്ത്രമൊക്കെ ഡിസൈന്‍ ചെയ്തത് നയന്‍സ് തന്നെയാണ്. ബാംഗ്ലൂരില്‍ പ്രത്യേതകമായി ഡിസൈന്‍ ചെയ്ത കോസ്റ്റിയൂംസ് ധരിച്ചാണ് നയന്‍സ് അമ്മയുടെ സിനിമയില്‍ ചുവടുവച്ചത്. താന്‍ തീരുമാനിക്കുന്ന കോസ്റ്റിയൂംസ് ധരിച്ചേ അഭിനയിക്കൂവെന്ന് മലയാളത്തിലെ മറ്റേതെങ്കിലും നടിക്ക് വാശി പിടിക്കാനാവുമോ?

ബില്ലയോളം വരില്ലെങ്കിലും ആരാധകരെയും അമ്മയെയും നയന്‍സ് തീരെയങ്ങ് നിരാശപ്പെടുത്തിയിട്ടില്ല. താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ തുണിയുടെ അളവ് അധികമാവാതിരിക്കാന്‍ നയന്‍സ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ‍സുരേഷ് പീറ്റര്‍ സംഗീതം നല്‍കിയ ഹേ ദില്‍ ദീവാനാ...എന്ന ഗാനത്തിനൊപ്പം നയന്‍സിന്റെ ആട്ടം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

More from Filmibeat

Read more about: nayantara amma twenty twenty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X