പത്മപ്രിയ്ക്ക് തമിഴകത്ത് പ്രിയം കുറയുന്നു
ബോളിവുഡ് കാലുറപ്പിയ്‌ക്കാനുള്ള ശ്രമത്തിനിടെ പത്മപ്രിയ കോളിവുഡില്‍ നിന്നും പുറത്തേക്ക് പോകുകയാണോ? നടിയോട് അടുത്ത് ബന്ധമുള്ളവര്‍ പലരും ഈ സംശയം ഉന്നയിച്ചു കഴിഞ്ഞു.
അന്യഭാഷ ചിത്രങ്ങളിലെ തിരക്കുകള്‍ കാരണംഅടുത്ത കാലത്തായി പത്മപ്രിയ്‌ക്ക് തമിഴില്‍ അധികം ശ്രദ്ധ കേന്ദ്രീകരിയ്‌ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ആക്ഷന്‍ താരം അര്‍ജ്ജുന്റെ നായികയാകാനുള്ള അവസരം പത്മപ്രിയ്‌ക്ക് ഒത്തു വന്നത്. എന്നാലിപ്പോള്‍ ഈ ചിത്രവും പത്മപ്രിയക്ക് നഷ്ടപ്പെട്ടെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്.
ചിത്രത്തില്‍ പത്മപ്രിയക്കായി ചില വേഷങ്ങള്‍ ഡിസൈന്‍ ചെയ്‌തിരുന്നു. എന്നാല്‍ ഈ വേഷങ്ങള്‍ അത്യന്തം ആഭാസകരമാണെന്ന് പറഞ്ഞ് നടി ഇവ ധരിയ്‌ക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് സംവിധായകന്‍ പുതിയ വേഷം ഡിസൈന്‍ ചെയ്യാമെന്ന് സമ്മതിച്ചെങ്കിലും നിര്‍മ്മാതാവ് അതിന് തയ്യാറായില്ല.
പത്മപ്രിയക്ക് പകരം ഈ വേഷമണിയാന്‍ തയ്യാറുള്ള നടിയെ വെച്ച് ചിത്രം മുന്നോട്ടു കൊണ്ടു പോകാന്‍ നിര്‍മാതാവ് തീരുമാനിയ്‌ക്കുകയായിരുന്നു. ഇതാണത്രേ പത്മപ്രിയ ചിത്രത്തില്‍ നിന്നും പുറത്താകാനുള്ള കാരണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പത്മപ്രിയയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications