»   » തൃഷയുടെ വിവാഹനിശ്ചയം സെപ്റ്റംബറില്‍?

തൃഷയുടെ വിവാഹനിശ്ചയം സെപ്റ്റംബറില്‍?

Posted By:
Subscribe to Filmibeat Malayalam
Trisha
വെള്ളിത്തിരയിലെ തിളങ്ങുന്ന താരമായ നാള്‍ മുതല്‍ തൃഷയുടെ വിവാഹവാര്‍ത്തകള്‍ക്ക് യാതൊരു പഞ്ഞവുമില്ല, നടിയുടെ വിവാഹം ഉടന്‍ നടക്കുമെന്നും വീട്ടുകാര്‍ അതിനുള്ള തിരക്കിലാണെന്നും പലതവണ വാര്‍ത്തകള്‍ വന്നു. എന്നാലിതൊക്കെ ചിരിച്ചുകൊണ്ട് തള്ളുകയാണ് തൃഷ ചെയ്തത്.

2002ല്‍ മൗനം പേശുതയെന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലേസാ ലേസായാണ് നടിയുടെ കരിയറില്‍ ടേണിങ് പോയിന്റായത്. ചെറിയൊരു കാലയളവില്‍ തമിഴിലും തെലുങ്കിലുമായി നാല്‍പതില്‍പ്പരം സിനിമകളില്‍ അഭിനയിച്ച നടി രണ്ട് ഭാഷകളിലും ഒന്നാം നമ്പറായി തിളങ്ങുകയും ചെയ്തു.

ഇപ്പോഴിതാ ഒരിയ്ക്കല്‍ കൂടി തൃഷയുടെ വിവാഹവാര്‍ത്തകള്‍ സജീവമാവുകയാണ്. ഈ വര്‍ഷമാദ്യം മുതല്‍ പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ മടിയ്ക്കുന്ന താരം കുടുംബജീവിതത്തിന് തയാറെടുക്കുന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

സെപ്റ്റംബറില്‍ നടിയുടെ വിവാഹനിശ്ചയം നടക്കുമെന്ന് വരെ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്. വെള്ളിത്തിരയിലെ നടന്മാരുമായി ചേര്‍ന്ന് കാര്യമായ ഗോസിപ്പുകളൊന്നും സൃഷ്ടിയ്ക്കാത്ത തൃഷയുടെ വരന്‍ സിനിമയ്ക്ക് പുറത്തുനിന്നാണെന്നും കേള്‍ക്കുന്നുണ്ട്. വിവാഹത്തിന് സമ്മതംമൂളിയതോടെ രണ്ട് പേര്‍ തൃഷയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു.

ഒരു ബിസിനസ്സുകാരനും ചെന്നൈയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയുടെ എക്‌സിക്യൂട്ടാവുമായിരുന്നു ഇവര്‍. ഇവരിലൊരാള്‍ തൃഷയുടെ ഭാവിവരനാകുമെന്നാണ് അറിയുന്ന്. ഇതില്‍ ടെക്കിയ്ക്കാണ് സാധ്യത കൂടുതലെന്നും കോളിവുഡില്‍ അടക്കംപറച്ചിലുണ്ട്. അതേസമയം വിവാഹത്തിന് ശേഷം അഭിനയരംഗത്തു തുടരുമോയെന്ന കാര്യത്തിലൊന്നു നടി അന്തിമതീരുമാനത്തിലെത്തിയിട്ടില്ല.

English summary
Actress Trisha’s marriage engagement to take place in September TrishaThe marriage of Trisha will be taking place soon. The betrothal function is to be held next month. The bridegroom hails from Chennai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam