twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമലിന്റെ രോഷവും കാര്യങ്ങളുടെ കിടപ്പും

    By പരദൂഷണന്‍
    |

    രോഷമടക്കാനാവാതെ സംവിധായകന്‍ കമല്‍ പൊട്ടിത്തെറിച്ചത് തൃശൂര്‍ രാജ്യാന്തര ചലച്ചിത്ര മേളയിലാണ്. കമലിന്റെ രോഷത്തിന് ഇരയായതോ മലയാളത്തിന്റെ പെരുമ ആഗോള തലത്തിലെത്തിച്ച അടൂര്‍ ഗോപാലകൃഷ്ണനും.

    ചിത്രീകരണാരംഭത്തില്‍ തന്നെ വിദേശ ഫണ്ടുകള്‍ ഏറെ ലഭിക്കുന്നവയാണ് അടൂരിന്റെ സിനിമകളെന്ന് കമല്‍ പറയുന്നു. വിദേശ ഫണ്ടുകള്‍ വരുത്താനുളള വഴികളും അടൂരിന് നന്നായി അറിയാമത്രേ! ഈ ഫണ്ടിന്റെ ബലത്തില്‍ അടൂര്‍ മലയാളികളെ പുച്ഛിക്കുന്നു എന്നും കമലിന് പരാതിയുണ്ട്. എന്നാല്‍ സ്വന്തം സിനിമകള്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് അറിയാത്ത പാവമാണ് ടി വി ചന്ദ്രന്‍ എന്നൊരു കണ്ടെത്തലും കമലിന്റേതായുണ്ട്.

    മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി വാദിക്കാനുളള ചുമതല ആരെങ്കിലും കമലിനെ ഏല്‍പ്പിച്ചോ എന്ന് പരദൂഷണനറിയില്ല. അടൂര്‍ അടൂരിന് ഇഷ്ടമുളള തരത്തില്‍ പടമെടുക്കുന്നു, കമല്‍ കമലിനാവുന്ന തരത്തില്‍ പടമെടുക്കുന്നു എന്നുമാത്രമാണ് ഇതു സംബന്ധിച്ചുളള ആകെ വിവരം.

    ഒരു സ്വപ്നക്കൂടോ നിറമോ സംവിധാനം ചെയ്യാന്‍ അടൂരിന് ഈ ജന്മം കഴിയില്ല. അടൂര്‍ ചെയ്ത ചിത്രങ്ങളുടെ കാര്യത്തില്‍ കമലും അങ്ങനെ തന്നെ. സിനിമയെന്ന ചരക്കിനെ രണ്ടുപേരും കാണുന്നത് രണ്ടു രീതിയിലാണെന്ന് സാരം. രണ്ടുപേരും ലക്ഷ്യമിടുന്ന കമ്പോളവും വ്യത്യസ്തമാണ്.

    രാജ്യാന്തര ചലച്ചിത്ര മേളകളില്‍, നിറമോ, സ്വപ്നക്കൂടോ ഗോളോ കൊണ്ടുപോകാന്‍ കഴിയുമോ കമലേ! ഇല്ലെന്നു സമ്മതിച്ചേ. അപ്പോള്‍ പിന്നെ നമ്മള്‍ മലയാളികള്‍ക്ക് അല്‍പം അന്താരാഷ്ട്ര പ്രശസ്തിയുണ്ടാക്കിത്തന്നതിന് അടൂരിനെക്കുറിച്ച് നല്ല നാലു വാക്കു പറയുന്നതല്ലേ നല്ലത്.

    മലയാള സിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനാണ് അടൂര്‍ എന്നും കമല്‍ ആരോപിക്കുന്നു. അതുകൊണ്ടെന്ത്? അടൂരിന്റെ ചിത്രങ്ങള്‍ക്ക് അടൂരല്ലാതെ പിന്നെ കമലാണോ മാര്‍ക്കറ്റ് കണ്ടെത്തേണ്ടത്? അവസരങ്ങള്‍ ചൂഷണം ചെയ്യാനും അതിനൊപ്പം അംഗീകാരം കിട്ടാനുമൊക്കെ അധ്വാനം ചില്ലറയൊന്നുമല്ലല്ലോ വേണ്ടത്. അടൂരാകാന്‍ കമലിന് കഴിയില്ല. കമലാകാന്‍ അടൂരിനും. അത് മനസിലാക്കി അവനവന്റെ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X