»   » ഭാവന പേരുദോഷം കേള്‍പ്പിയ്ക്കുമോ?

ഭാവന പേരുദോഷം കേള്‍പ്പിയ്ക്കുമോ?

Posted By:
Subscribe to Filmibeat Malayalam
Bhavana,
ഭാവന മലയാള സിനിമയില്‍ ക്ലച്ചു പിടിയ്ക്കാതെ വന്നപ്പോഴാണ് നടി ഭാവന അന്യഭാഷകളിലേയ്ക്ക് തിരിഞ്ഞത്. എന്നാല്‍ മറ്റൊരു അസിനോ നയന്‍സോ ആവാന്‍ പാവം ഭാവനയ്ക്ക് കഴിഞ്ഞില്ല.

മേനി പ്രദര്‍ശിപ്പിച്ച് കാശുണ്ടാക്കാന്‍ താനില്ലെന്ന് ഭാവന അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. എന്നാല്‍ കഴിവില്ലെങ്കിലും അന്യഭാഷകളില്‍ പിടിച്ചു നില്‍ക്കാന്‍ ഗ്ലാമര്‍ പ്രദര്‍ശനം മാത്രം മതിയെന്ന് നടിയെ ആരോ ഉപദേശിച്ചു. അത്രയും നാള്‍ പറഞ്ഞു നടന്നതൊക്കെ ഭാവന അപ്പാടെ വിഴുങ്ങി. പിശുക്കില്ലാതെ മേനി പ്രദര്‍ശനവും നടത്തി.

എങ്കിലും നല്ല സ്വഭാവഗുണമുള്ള കുട്ടി എന്നൊരഭിപ്രായം നേടിയിരുന്നു ഭാവന. എന്നാല്‍ ഇക്കണക്കിന് പോയാല്‍ നായികനടി അതും കളഞ്ഞു കുളിയ്ക്കുമെന്നാണ് സിനിമാക്കാരുടെ ഇടയിലെ സംസാരം.

മുന്‍പ് സെറ്റില്‍ കുട്ടികളുടെ പോലെ നിഷ്‌കളങ്കമായി പെരുമാറിയിരുന്ന ഭാവന പക്ഷേ അടുത്തിടയായി അനാവശ്യമായി ദേഷ്യപ്പെടുന്നുവെന്നാണ് പരദൂഷണക്കാര്‍ പറയുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന പലരോടും അനാവശ്യമായി തട്ടിക്കയറുന്നതാണത്രേ നടിയുടെ ഇപ്പോഴത്തെ ഹോബി. ഇക്കണക്കിന് പോയാല്‍ ഭാവന മീര ജാസ്്മിനെ പോലെ പേരുദോഷം കേള്‍പ്പിയ്ക്കുമെന്നും ഇവര്‍ പറയുന്നു.

എന്തായാലും ഇറങ്ങുന്ന സിനിമകളൊക്കെ നിലം തൊടാതെ പൊട്ടുന്നതാണോ നടിയെ പ്രകോപ്പിക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചിലര്‍.

English summary
Bhavana now decided not to commit any Malayalam movie soon. But film sources said that she may become out from the malayalam film industry like Meera Jasmine.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam