ഭാവനയുടെ ഗ്ലാമര് നയം
ജയം കൊണ്ടേന്റെ കഷ്ടിച്ചു രക്ഷപ്പെടല്‍ ഭാവനയെ ഇരുത്തി ചിന്തിപ്പിച്ചെന്ന് തോന്നുന്നു. ഇങ്ങിനെപ്പോയാല്‍ കോളിവുഡില്‍ രക്ഷയില്ലെന്ന് താരത്തിന് തോന്നിക്കാണും.
ഇത്രയും കാലം പേരിനെങ്കിലും തമിഴില്‍ സിനിമകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഒറ്റച്ചിത്രം പോലും ഭാവനയെ നായികയാക്കിക്കൊണ്ട് തമിഴില്‍ ഒരുങ്ങുന്നില്ല.
കോളിവുഡ് നിര്‍മാതക്കളെല്ലാം ഇപ്പോള്‍ മുംബൈയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന താരങ്ങളെയാണ് നോട്ടമിടുന്നത്. ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ അവര്‍ക്കൊരു മടിയുമില്ലാത്തതാണ് നിര്‍മാതക്കളെ അങ്ങോട്ടാകര്‍ഷിയ്‌ക്കുന്നത്.
തമിഴിലും മലയാളത്തിലും ശാലീനി സുന്ദരി വേഷങ്ങളിലെ താന്‍ അഭിനയിക്കൂവെന്ന വാശിയാണ് ഭാവനയ്‌ക്ക് തിരിച്ചടിയായത്. എന്തായാലും തിരിച്ചറിവ് നേടിയ താരം തന്റെ പുതിയ തെലുങ്ക് ചിത്രത്തില്‍ ഗ്ലാമര്‍ വിഷയത്തില്‍ വിട്ടു വീഴ്‌ചയ്‌ക്ക് തയ്യാറായിക്കഴിഞ്ഞുവെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ ഭാവനയുടെ ഗ്ലാമര്‍ വേഷവിധാനങ്ങള്‍ പ്രേക്ഷകരെ ഹരം കൊള്ളിപ്പിയ്ക്കുമെന്നാണ് സൂചനകള്‍
തെലുങ്കിലെ ചിന്ന സൂപ്പര്‍ നിധിനുമൊത്തുള്ള ഹീറോ എന്ന ചിത്രത്തിന്റെ പുറത്തു വന്ന സ്റ്റില്ലുകളില്‍ ഭാവനയുടെ പുതിയ മുഖമാണ് കാണാനാകുകയെന്നും പറയുന്നു.


Click it and Unblock the Notifications