ദീപികയും രണ്ഭീറും പരസ്പരം ഊട്ടി!! ഒന്നിച്ചു കുളിച്ചു!!
ബോളിവുഡിലും ക്രിക്കറ്റുലോകത്തുമുള്ള സുന്ദരന്മാര് പലരുടെയും പേരുകളും ചേര്ത്ത് ദീപികയെക്കുറിച്ചുള്ള കഥകള് പ്രചരിച്ചു. നീഹാര് പാണ്ഡ്യയും രണ്ഭീര് കപൂറും മുതല് ക്രിക്കറ്റ് താരം യുവരാജ് സിംഗുവരെ ഈ ഗണത്തില് പെടും.
ഈയിടെ യുവരാജുമായുള്ള ദീപികയുടെ വിവാഹം ഉടന് നടക്കുമെന്നൊരു വാര്ത്ത വന്നതില്പ്പിന്നെ ദീപിക ഗോസിപ്പുകോളങ്ങളില് കൂടുതല് എത്തിയിട്ടില്ല. എന്നാല് ഇപ്പോള് വീണ്ടും മുന് കാമുകന് രണ്ഭീറിന്റെ പേരുചേര്ത്ത് ദീപികയുടെ പേരില് നല്ല ചൂടന് കഥകള് പ്രചരിക്കാന് തുടങ്ങിയിരിക്കുകയാണ്.
രണ്ഭീറും ദീപികയും പരസ്പരം ഊട്ടിയെന്നതാണ് പുതിയ വാര്ത്ത. ജെ ഡബ്ല്യൂ മാരിയറ്റ് ഹോട്ടലില് ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണത്രേ രണ്ടുപേരും പരസ്പരം ഊട്ടിയത്. പലതവണ ഇരുവരും പരസ്പരം ഊട്ടിയെന്നാണ് സംഭവത്തിന്റെ ദൃക് സാക്ഷികള് പറയുന്നത്.
മാത്രമല്ല ഊട്ടലിന് ശേഷം രണ്ടുപേരും ഹോട്ടലിലെ കുളത്തില് സൂര്യസ്നാനം ചെയ്തുവെന്നും റിപ്പോര്ട്ടുണ്ട്. എന്നാല് തങ്ങള്ക്കിരുവര്ക്കുമിടയില് പ്രണയമില്ലെന്നും നല്ല സുഹൃത്തുക്കള് മാത്രമാണെന്നും രണ്ടുപേരും ഒരേ ശബ്ദത്തില് പറയുന്നുമുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications