ചേച്ചിയാകാനും മാത്രം ഗോപികയ്‌ക്ക് പ്രായമായോ?
ചലച്ചിത്രരംഗത്തെ ആരെങ്കിലുമൊക്കെ ചേച്ചിയെന്ന് വിളിക്കാനും മാത്രം ഗോപികയ്‌ക്ക് പ്രായമായോ? അത്രമാത്രമൊന്നും പ്രായം തനിയ്‌ക്കായിട്ടില്ലെന്നാണ് ഗോപിക കരുതുന്നത്. അപ്പോള്‍പ്പിന്നെ ആരെങ്കിലും ചേച്ചിയെന്ന് വിളിച്ചാല്‍ താരമെങ്ങനെ സഹിയ്‌ക്കും.
ചേച്ചീയെന്ന വിളിയില്‍ സ്‌നേഹവും ബഹുമാനവുമൊക്കെയുണ്ടെങ്കിലും ഗോപികയ്‌ക്ക് ആ വിളി ഇഷ്ടമല്ല പ്രത്യേകിച്ചും സഹപ്രവര്‍ത്തകര്‍ വിളിക്കുന്നത്.
തമിഴില്‍ അരങ്ങേറ്റം കുറിച്ച കേരളത്തില്‍ നിന്നുള്ള ഒരു പുതുമുഖ നടി ചേച്ചിയെന്ന് വിളിച്ച് ഗോപികയെ ഒരു മാതിരി ആക്കിക്കളഞ്ഞു.
ഈ വിളി ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല ആ വിളികേട്ട് സഹിക്കാന്‍ ഗോപിക തയ്യാറായില്ല. തന്നെ ചേച്ചിയെന്ന് വിളിക്കരുതെന്ന് ഗോപിക പുതുമുഖത്തിനോട് ഉത്തരവിട്ടുകഴിഞ്ഞു.
ഷംമ്‌ന കാസിം എന്ന പേരുമാറ്റി പൂര്‍ണ്ണയെന്ന പേരില്‍ തമിഴില്‍ അഭിനയിക്കുന്ന നടിയാണ് ഗോപികയെ ചേച്ചിയെന്ന് വിളിച്ചത്. തമിഴില്‍ ഗോപിക തന്നേക്കാളും സീനിയര്‍ ആണല്ലോയെന്ന് കരുതിയാണത്രേ പൂര്‍ണ്ണ ഗോപികയെ ചേച്ചിയെന്ന് അഭിസംബോധന ചെയ്‌തത്.
ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലാണെന്ന് മാത്രമല്ല പൂര്‍ണ്ണ ഗോപികയെ ഒരു റോള്‍മോഡലായാണ് കാണുന്നതും. ഈ സ്വാതന്ത്ര്യമൊക്കെ പൂര്‍ണ്ണയുടെ ചേച്ചിവിളിയിലുണ്ടായിരുന്നു.
പറഞ്ഞിട്ടെന്തുകാര്യം ചേച്ചിയെന്ന വിളി ഒരു ക്രെഡിറ്റായി കണക്കാക്കാനൊന്നും ഗോപിക തയ്യാറായില്ല. എന്തായാലും തന്നെയിങ്ങനെ നിരന്തരം ചേച്ചിയെന്ന് വിളിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ പൂര്‍ണ്ണയുമായി ഗോപിക വലിയ അടുപ്പത്തിനൊന്നും പോകാറില്ലെന്നാണ് കേട്ടുകേള്‍വി.


Click it and Unblock the Notifications