»   » അനുഷ്‌കയുടെ വിവാഹനിശ്ചയം കഴിഞ്ഞു

അനുഷ്‌കയുടെ വിവാഹനിശ്ചയം കഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Anushka Shetty
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക അനുഷ്‌ക ഷെട്ടിയും നടന്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയും തമ്മില്‍ വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇവരുടെ വിവാഹനിശ്ചയം ഹൈദരബാദില്‍ അതീവ രഹസ്യമായി നടന്നുവെന്നാണ് റിപ്പോര്‍്ട്ടുകള്‍ പറയുന്നത്.

തനിയ്ക്ക് പ്രണയമില്ലെന്ന് ഇടക്കിടെ ആണയിട്ടിരുന്ന അനുഷ്‌ക ഇത്തരത്തിലൊരു നീക്കം നടത്തിയത്. ആരാധകരെയാകെ നിരാശരാക്കിയിരിക്കുകയാണ്.

നാഗാര്‍ജ്ജുനയും ഭാര്യയും മുന്‍കാല നടിയുമായ അമലയും ചേര്‍ന്നാണ് ഈ രഹസ്യ വിവാഹനിശ്ചയം നടത്തിയതെന്നാണ് സൂചന. സഹപ്രവര്‍ത്തകരെ പോലും അനുഷ്‌കയും നാഗ ചൈതന്യയും വിവാഹനിശ്ചയ വിവരം അറിയിച്ചിരുന്നില്ലത്രേ.

എന്നാല്‍ ഇങ്ങിനെയൊരു സംഭവം നടന്നതായി നാഗാര്‍ജ്ജുനയുടെ കുടുംബവും അനുഷ്‌കയുടെ കുടുംബവും സ്ഥിരീകരിച്ചിട്ടില്ല.

തമിഴിലും തെലുങ്കിലും തിരക്കേറിയ താരമായ അനുഷ്‌ക നാലു ചിത്രങ്ങളിലേയ്ക്കുള്ള കാറുകളിലാണ് പുതിയതായി ഒപ്പുവച്ചിരിക്കുന്നത്. വിക്രമാര്‍ക്കുഡു എന്ന് തെലുങ്ക് ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അനുഷ്‌കയുടെ താരമൂല്യം വര്‍ധിച്ചത്. ഇപ്പോള്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന താരമാണ് ഈ ഇരുപത്തിയൊന്‍പതുകാരി.

ജോഷ് എന്ന ചിത്രത്തിലൂടെയാണ് നാഗചൈതന്യ അഭിനയം തുടങ്ങിയത്. നാഗാര്‍ജ്ജുനയുടെ ആദ്യ വിവാഹത്തില്‍ ഉണ്ടായ മകനാണ് നാഗ ചൈതന്യ.

English summary
Akkineni Nagarjuna's son Naga Chaitanya has reportedly got engaged to actress Anushka Shetty at a private ceremony earlier this week. The rumours about their secret engagement are now spreading like wildfire and many in the film industry are surprised by the reports.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam