അരക്കോടിയ്ക്ക് സെറ്റിട്ടിട്ടും വ്യാപാരി പൊട്ടി

ഇതിനായി എഴുപതു ലക്ഷത്തോളം രൂപ ചെലവാക്കിയെന്നാണ് നിര്‍മ്മാതാവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍ അറുപതു ലക്ഷമേ മുടക്കിയുള്ളൂവെന്ന് സംവിധായകനും.
എന്തായാലും വ്യാപാരിയുടെ സെറ്റിനായി അരക്കോടി പൊടിച്ചുവെന്ന് വ്യക്തം. എന്നാല്‍ തീയേറ്ററിലെത്തി പടം കണ്ട നിര്‍മ്മാതാവിന്റെ കണ്ണു തള്ളി. അരക്കോടിയുടെ പൊലിമയൊന്നും ദൃശ്യങ്ങളില്‍ കാണാനില്ല.
വ്യാപാരിയ്ക്കായി കാവാലത്ത് പുഴക്കരയില്‍ വലിയ ഒരു ചായക്കടയുടെ സെറ്റിട്ടിരുന്നു. സെറ്റിനായി നിര്‍മ്മാതാവ് ലക്ഷങ്ങള്‍ പൊടിച്ചു. നല്ല തുക ചെലവഴിച്ചു നിര്‍മ്മിച്ച ഈ സെറ്റ് ചിത്രത്തിലൂടനീളം ഉണ്ടെന്നായിരുന്നു നിര്‍മ്മാതാവിനെ പറഞ്ഞു ധരിപ്പിച്ചിരുന്നത്.
എന്നാല്‍ പടം പുറത്തിറങ്ങിയപ്പോള്‍ ചായക്കട പ്രത്യക്ഷപ്പെടുന്നത് മൂന്ന് സെക്കന്റ് നീളുന്ന ഒരു രംഗത്തില്‍ മാത്രം. എന്തായാലും എണ്‍പതുകളുടെ പഴമ പ്രേക്ഷകര്‍ക്കു നല്‍കാന്‍ വ്യാപാരിയ്ക്കായില്ല എന്നു വ്യക്തം. അപ്പോള്‍ പിന്നെ സെറ്റിനായി ചെലവഴിച്ച് വന്‍ തുക എവിടേയ്ക്കു പോയി എന്ന ചോദ്യമാണ് അവശേഷിയ്ക്കുന്നത്.
അടുത്ത പേജില്‍


Click it and Unblock the Notifications