സെറ്റിടല്‍ തന്ത്രത്തിലൂടെ കാശു തട്ടുന്നവര്‍

പട്ടാളം എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച പട്ടാളക്കാരനെ 'കൊല്ലാന്‍' വേണ്ടി അരക്കോടി ചെലവഴിയ്‌ക്കേണ്ടി വന്നു പാവം നിര്‍മ്മാതാവിന്.
ഇന്ദ്രജിത്തിന്റെ കഥാപാത്രം വെടിയേറ്റ് മരിച്ചുവെന്ന് മമ്മൂട്ടിയുടേയോ ബിജുമേനോന്റെയോ കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കേണ്ടതിന് പകരം പതിനഞ്ച് സെക്കന്റോളം നീളുന്ന ഫൈറ്റ് രംഗം ചിത്രീകരിച്ചിരിക്കുന്നു. ഹെലികോപ്റ്ററും തോക്കും വെടിയുണ്ടയുമൊക്കെയായി ഫൈറ്റ് സീക്വന്‍സ് കൊഴുപ്പിച്ചപ്പോള്‍ നിര്‍മ്മാതാവിന്റെ കീശയും കാലിയായി.
സെറ്റിടലിന്റെ പേരില്‍ പണം തട്ടുന്ന പ്രവണതയ്‌ക്കെതിരെ മലയാള സിനിമാനിര്‍മ്മാതാക്കള്‍ സംഘടിച്ചു കഴിഞ്ഞു. മുറിയ്ക്കുള്ളില്‍ നടക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കാന്‍ ഏതു വീടും ഉപയോഗിക്കാമെന്നിരിയ്‌ക്കെ ഇതിനായി കൂറ്റന്‍ പാലസുകള്‍ വാടകയ്‌ക്കെടുക്കുന്നതും സിനിമാരംഗത്ത് പതിവായി കഴിഞ്ഞു.
സൂപ്പര്‍താരങ്ങള്‍ക്കെതിരെ വാളെടുത്ത നിര്‍മ്മാതാക്കള്‍ ഈ അനീതിയ്‌ക്കെതിരെയും ശബ്ദമുയര്‍ത്തുമെന്ന് പ്രതീക്ഷിയ്ക്കാം.
ആദ്യ പേജില്‍
നിര്‍മ്മാതാവിനെ വട്ടംചുറ്റിയ്ക്കുന്ന ആര്‍ട് ഡയറക്ടര്‍


Click it and Unblock the Notifications











