അസിന്റെ പേരിലുള്ള കമ്പനികളൊക്കെ എവിടെ പോയി?

By Staff

അസിന്‍ ആരാണെന്നു ചോദിച്ചാല്‍ ഒരു പക്ഷേ പാവം മലയാളി ചിലപ്പോള്‍ മറന്നിട്ടുണ്ടാകും. അങ്ങനെയെങ്കില്‍ തമിഴനോടോ അല്ലെങ്കില്‍ അമീര്‍ഖാനോടോ ചോദിച്ചാല്‍ അസിനെക്കുറിച്ച്‌ പറഞ്ഞു തരും.

കാരണം ഇപ്പോള്‍ അസിനെ അറിയുന്നവര്‍ അവരൊക്കെയാണ്‌. അസിന്റെ ഏറ്റവും പുതിയ ചിത്രമായ ഹിന്ദി ഗജിനി റീലിസ്‌ ചെയ്യുന്നതോടെ മറ്റൊരു ദീപിക പദുകോണോ കരീനയോ ഒക്കെ ബോളിവുഡില്‍ ജനിയ്‌ക്കുമെന്നൊക്കെയാണ്‌ ചിലരെങ്കിലും പറയുന്നത്‌.

അതൊക്കെ നാളത്തെ കാര്യം. ഇപ്പോള് അസിനെക്കുറിച്ച് പുറത്തു വന്ന പുതിയ വാര്‍ത്ത അസിനെ പറ്റിച്ചെന്നാണ്. വേറാരുമല്ല, സ്വന്തം പിതാവു തന്നെ അസിനെ പറ്റിച്ചതെന്നാണ്‌ ചിലരൊക്കെ പറയുന്നത്‌.

മുന്പ് മലയാളത്തില്‍ രക്ഷ കിട്ടാതെ തമിഴിലെത്തി താരമായതോടെ അസിന്റെ പ്രതിഫലം ദശലക്ഷങ്ങളായി ഉയര്‍ന്നുവെന്നൊക്കെയായിരുന്നു പറഞ്ഞു കേട്ടിരുന്നത്‌. അന്ന് അസിന്‌ കിട്ടുന്ന പണമെല്ലാം താരത്തിന്റെ പേരില്‍ തന്നെ ബാംഗ്ലൂരിലും കേരളത്തിലുമുള്ള ചില കമ്പനികളില്‍ നിക്ഷേപിക്കുന്നുവെന്നും അസിന്റെ പിതാവ്‌ അന്ന്‌ നടന്ന ചില ഇന്റര്‍വ്യൂകളിലൊക്കെ പറഞ്ഞിരുന്നത്.

ഈയിടെ ഒരു ബോളിവുഡ്‌ നിര്‍മാതാവ്‌ അസിന്റെ പേരിലുള്ള ഈ കമ്പനികളൊന്ന്‌ കണ്ടു കളയാമെന്ന്‌ കരുതി കേരളം വരെ യാത്ര ചെയ്‌തുവത്രേ? എന്നാല്‍ അദ്ദേഹത്തിന്‌ താരത്തിന്റെ പേരിലുള്ള ഒരു കമ്പനി പോലും കിട്ടിയില്ലത്രേ!!

മാത്രമല്ല, ആകെക്കൂടി അസിന്റെ പേര്‍ക്കിവിടെയുള്ളത്‌ ഒരു അമ്പത്‌ ഏക്കര്‍ സ്ഥലം മാത്രമേയുള്ളൂവെന്നുമാണ്‌ നിര്‍മാതാവ്‌ കണ്ടു പിടിച്ചിരിയ്‌ക്കുന്നത്‌. അസിന്റെ പിതാവ്‌ പറഞ്ഞ ആ കമ്പനികളൊക്കെ എവിടെ പോയെന്നാണ്‌ നിര്‍മാതാവിന്റെ ഇപ്പോഴത്തെ അന്വേഷണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X