»   » സുസ്‌മിതയ്‌ക്ക്‌ മാറിടം ഭാരമാകുന്നു

സുസ്‌മിതയ്‌ക്ക്‌ മാറിടം ഭാരമാകുന്നു

Subscribe to Filmibeat Malayalam
Sushmita
ശരീരവടിവും ആകര്‍ഷകത്വവും വര്‍ധിപ്പിക്കാന്‍ സൗന്ദര്യ ശസ്‌ത്രക്രിയയെ അഭയം പ്രാപിച്ച സുന്ദരിമാര്‍ ബോളിവുഡില്‍ ഏറെയുണ്ട്‌. പ്രധാനമായും മാറിട ശസ്‌ത്രക്രിയയ്‌ക്കാണ്‌ ഇവിടെ പ്രചാരം കൂടുതല്‍.

തനുശ്രീ ദത്ത, രാഖി സാവന്ത്‌ അങ്ങനെ തുടങ്ങി ഒട്ടേറെ സുന്ദരിമാര്‍ മാറിട ശസ്‌ത്രക്രിയ നടത്തിയിട്ടുണ്ട്‌. മുന്‍ വിശ്വസുന്ദരി സുസ്‌മിത സെന്നും ഇക്കൂട്ടത്തില്‍ ഒരാളാണ്‌.

സുന്ദരിപ്പട്ടമൊക്കെ കിട്ടിക്കഴിഞ്ഞ്‌ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ത്തന്നെ സുസ്‌മിത തന്റെ മാറിട സൗന്ദര്യം കൂട്ടാനായി സൗന്ദര്യ ശസ്‌ത്രക്രിയ നടത്തിയിരുന്നു. പത്തുവര്‍ഷത്തിന്‌ ശേഷം ഇപ്പോള്‍ സസ്‌മിതയ്‌ക്ക്‌ ഈ ഡ്യൂപ്ലിക്കേറ്റ്‌ മാറിടങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നതാണ്‌ പുതിയ വിവരം.

മാറിടത്തിലെ വേദനയാണ്‌ സുഷിനെ വെട്ടിലാക്കിയിരിക്കുന്നത്‌. കാര്യമായ സെക്ഷ്വല്‍ ആക്ടിവിറ്റികളില്ലാത്ത സ്‌ത്രീകള്‍ക്ക്‌ ഈ ഡ്യൂപ്ലിക്കേറ്റ്‌ മാറിടങ്ങള്‍ ഏറെക്കാലം കഴിയുമ്പോള്‍ പല അസ്വസ്ഥതകളുമുണ്ടാക്കുമെന്ന കാര്യം ആരോഗ്യവിദഗ്‌ധര്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്‌. ഇതാണ്‌ അവിവാഹിതയായ സുസ്‌മിതയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്നാണ്‌ കേള്‍ക്കുന്നത്‌.

സുസ്‌മിത അടുത്തുതന്നെ ഈ സിലിക്കണ്‍ ഇംപ്ലാന്റ്‌സ്‌ എടുത്തുകളയാന്‍ പോവുകയാണത്രേ. രാഖി സാവന്ത്‌ മാറിട ശസ്‌ത്രക്രിയ നടത്തിയിരുന്നെങ്കിലും പിന്നീട്‌ വേദന അസഹനീയമായപ്പോള്‍ കൃത്രിമ മാറിടം എടുത്തുകളയുകയായിരുന്നു.

തനുശ്രീയും സെക്‌സി ലുക്ക്‌ വര്‍ധിപ്പിക്കാന്‍ വേണ്ടിയായിരുന്നു ശസ്‌ത്രക്രിയ നടത്തിയത്‌. എന്നാല്‍ പിന്നീട്‌ വിട്ടുമാറാത്ത ചുമല്‍ വേദന വന്നപ്പോള്‍ മാറിട വലിപ്പം കുറക്കാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.

എന്തായാലും കൃത്രിമ മാറിടം ഉപേക്ഷിച്ച്‌ പ്രകൃതിദത്തമായവയുമായി സുഷ്‌ വന്നാല്‍ എങ്ങനെയിരിക്കുമെന്ന്‌ കാണാന്‍ കാത്തിരിക്കുകയാണ്‌ അവരുടെ ആരാധകര്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam