»   » സരോജ് കുമാര്‍ പണ്ഡിറ്റിനെ കടത്തി വെട്ടുമോ?

സരോജ് കുമാര്‍ പണ്ഡിറ്റിനെ കടത്തി വെട്ടുമോ?

Posted By:
Subscribe to Filmibeat Malayalam
Sreenivasan
കൃഷ്ണനും രാധയും എന്ന ഒറ്റച്ചിത്രം കൊണ്ടു തന്നെ സന്തോഷ് പണ്ഡിറ്റ് വിവാദതാരമായി മാറി. എന്നാല്‍ വിവാദങ്ങള്‍ കൊഴുത്തപ്പോള്‍ പണ്ഡിറ്റിന്റെ കീശ നിറയുകയും ചെയ്തു.

ഇതു പോലെ വിവാദത്തിലൂടെ പ്രശസ്തരാവാന്‍ ശ്രമിയ്ക്കുന്ന ഒട്ടേറെ സെലബ്രിറ്റികളെ നമ്മള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രവും ഇത്തരത്തില്‍ പണം വാരാനാണ് ശ്രമിയ്ക്കുന്നആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

ചിത്രത്തിലെ മുന വച്ച ഡയലോഗുകള്‍ സൂപ്പര്‍താരങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്ന് പടം കണ്ടിറങ്ങിയവര്‍ പറയുന്നു.

താരവസതികളിലെ റെയ്ഡും താരത്തിന് ലഫ്റ്റണന്റ് കേണല്‍ പദവി നല്‍കിയ കാര്യവും ഹാസ്യ രൂപത്തില്‍ അവതരിപ്പിയ്ക്കുന്ന സിനിമ മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്താനുദ്ദേശിച്ചുള്ളതാണെന്ന് താരത്തിന്റെ ആരാധര്‍ പറയുന്നു.

എന്നാല്‍ വിവാദമുണ്ടാക്കി ചിത്രത്തെ മാര്‍ക്കറ്റ് ചെയ്യാനുളള ശ്രമം വിലപ്പോകില്ലെന്ന് മലയാള സിനിമാരംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

പണ്ഡിറ്റിന്റെ പുറത്തിറങ്ങാനിരിയ്ക്കുന്ന സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന ചിത്രത്തിലെ ഗാനവുമായി സാമ്യമുള്ള ഒരു ഗാനവും ഈ ശ്രീനി ചിത്രത്തിലുണ്ട്.

അതിനിടെ മോഹന്‍ലാലിനെ കളിയാക്കുന്ന ചിത്രമാണ് പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍ എന്നാരോപിച്ച് മോഹന്‍ലാലിന്റെ സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ് കുമാറിനെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

സന്തോഷ് പണ്ഡിറ്റിനെ വച്ച് പടമെടുത്ത് ശ്രീനിയെ നാണം കെടുത്തുമെന്ന് ആന്റണി പറഞ്ഞതായി എസ് കുമാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.


English summary
Mohanlal Fans accused that Sreenivasan is trying to imitate Santosh Pandit through his new movie.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam