വിനീതയെ ആര്‍ക്കും വേണ്ട
വിനീതയെ ഓര്‍മ്മയില്ലേ, മാന്ത്രികത്തില്‍ മോഹന്‍ലാലിന്റെ നായികമാരിലൊരാളായി ആടിപ്പാടിയ നടി 90കളുടെ മധ്യത്തില്‍ കാര്‍ത്തിക്കിന്റെ ചിന്ന ജമീന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തെത്തിയത്.
അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച നടി അഞ്ചു വര്‍ഷം മുമ്പെ പെട്ടെന്ന് വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. 2003ല്‍ ഒരു പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് വിനീത അറസ്റ്റിലായതോടെയാണ് നടിയുടെ സിനിമാ ഭാവി തകര്‍ന്നത്.
പിന്നീട് ഏറെക്കാലം കേസും കൂട്ടവുമായി നടന്ന നടി വാണിഭക്കേസില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അതിനോടൊപ്പം സൃഷ്ടിയ്‌ക്കപ്പെട്ട കുപ്രസിദ്ധി മാത്രം വിട്ടു പോയില്ല.
ഇപ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വിനീത തമിഴ് സിനിമയിലേക്ക് ഒരു തിരിച്ചു വരവിന് ശ്രമിയ്‌ക്കുകയാണ്. ഇതിന്റെ ഭാഗമായി നടി ചില ഓഡിയോ കാസറ്റ് പുറത്തിറക്കല്‍ ചടങ്ങുകളിലും സിനിമാ പൂജകളിലുമൊക്കെ പങ്കെടുത്ത് പഴയ പരിചയമൊക്കെ പുതുക്കി.
സഹനടിയായോ അമ്മ വേഷങ്ങളിലോ നടി അഭിനയിക്കാനും തയാറാണ്. എന്നാല്‍ പഴയ പരിചയക്കാരും സംവിധായകരുമൊന്നും ഈ നടിയെ കണ്ട ഭാവം നടിയ്‌ക്കുന്നില്ല.
വിനീതയുടെ തടിച്ച ശരീരമാണ് ഇവരെ പിന്തരിപ്പിയ്‌ക്കുന്നതെന്നും അതല്ല പഴയ കുപ്രസിദ്ധിയാണ് ആരും അടുക്കാത്തതിന് പിന്നിലെന്നുമാണ് വര്‍ത്തമാനങ്ങള്‍. എന്തായാലും തടി കുറച്ച് ഒരു വട്ടം കൂടി സിനിമയില്‍ ഭാഗ്യം പരീക്ഷിയ്ക്കാനാണ് നടിയുടെ തീരുമാനം


Click it and Unblock the Notifications