»   » ദിപീക ടോയ്‌ലറ്റിലാണ്!

ദിപീക ടോയ്‌ലറ്റിലാണ്!

Posted By:
Subscribe to Filmibeat Malayalam
Deepika Padukone
ആകെ പേടിച്ചുനടപ്പാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍. താന്‍ എവിടെയാണ് എന്തു ചെയ്യുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ പുറത്തറിയുന്നതാണ് ദീപികയെ അങ്കലാപ്പിലാക്കിയിരിക്കുന്നത്.

ഷൂട്ടിങിനിടെ ഒന്ന് ടോയ്‌ലറ്റില്‍ പോലും പോകാന്‍ ചില വിരുതന്‍മാര്‍ നടിയെ സമ്മതിയ്ക്കുന്നില്ലത്രേ. ബ്രേക്ക് കെ ബാദ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായത്.

ചിത്രത്തിന്റെ സംവിധായകന്‍ ഡാനിഷ് അസ്ലാം നടിയുടെ കാര്യങ്ങള്‍ നോക്കാനും അവരെ അടുത്ത് നിരീക്ഷിയ്ക്കാനും ചില അസിസ്റ്റന്റുമാരെ നിയോഗിച്ചിരുന്നു. ഷൂട്ടിങിനിടെ മാത്രം ഒതുങ്ങി നില്‍ക്കേണ്ട കാര്യം അതിനപ്പുറത്തേക്കും കടന്നതാണ് പ്രശ്‌നമായത്.

ഷൂട്ടിങിന്റെ ഇടവേളയില്‍ ദീപിക ടോയ്‌ലറ്റിലേക്ക് പോയപ്പോള്‍ ഇക്കാര്യം വരെ വാക്കിടോക്കിയിലൂടെ അസിസ്റ്റന്റുമാര്‍ യൂണിറ്റിനെ മൊത്തം അറിയിച്ചുവത്രേ. നടിയിപ്പോള്‍ കാരവാനിലെ ടോയ്‌ലറ്റിലാണെന്നായിരുന്നു ഇവര്‍ വാക്കിടോക്കിയിലൂടെ പറഞ്ഞത്. സംഭവം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും നടി എവിടെയായിരുന്നുവെന്ന കാര്യം അറിയാത്തവരുമായി ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ സഹികെട്ട്. സംവിധായകനോട് പരാതി പറഞ്ഞാണ് ദീപിക ഈ ചാരന്മാരുടെ ശല്യം ഒഴിപ്പിച്ചതത്രേ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam