നവ്യയ്‌ക്കും ഭാവനയ്‌ക്കും തിരക്കോട് തിരക്ക്
അമ്മ കാശു മുടക്കി പടം പിടിയ്‌ക്കാനിറങ്ങിയത് ഏതായാലും നന്നായി. നമ്മുടെ പല നക്ഷത്രങ്ങളും നാട്ടിലേക്കുള്ള വഴി മറന്നേനെ എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.
മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന ഭാവനയും നവ്യയും നയന്‍സുമെല്ലാം എന്തിന് ഇന്നലെ വന്ന ഭാമ പോലും തമിഴിലേക്കാണ് നോട്ടം. അമ്മ കണ്ണുരുട്ടിയതു കൊണ്ടു മാത്രമാണ് ഇവരൊക്കെ മലയാള സിനിമയില്‍ തിരിച്ചെത്തിയെന്നതു വേണമെങ്കില്‍ പറയാം.
അത്രയ്‌ക്കു തിരക്കാണ് നമ്മുടെ ഈ പെണ്‍കൊടികള്‍ക്ക് തമിഴകത്ത്. അതിനിടയ്‌ക്ക് ദാരിദ്രം പിടിച്ച മലയാള സിനിമയില്‍ അഭിനയിക്കാനെവിടെ നേരം.
തുടര്‍ച്ചയായി 250 ദിവസം വിദേശത്ത് കഴിഞ്ഞ് റെക്കോര്‍ഡിട്ട നയന്‍താര ഇന്ത്യ തന്നെ മറക്കുമെന്ന സ്ഥിതിയെത്തിയപ്പോഴേക്കും ഭാഗ്യത്തിന് ബില്ലയുടെ ഷൂട്ടിംഗ് കഴിഞ്ഞുവെന്നാണ് കോളിവുഡിലെ സംസാരം.
എന്നാല്‍ ഓടി നടന്നഭിനയിക്കാന്‍ മാത്രമല്ല ഈ നടികള്‍ നേരം കണ്ടെത്തുന്നത്. മറ്റു ചില വിനോദങ്ങളും ഇവര്‍ അഭിനയത്തിനൊപ്പം കൊണ്ടു പോകുന്നുണ്ട്.
രണ്ടു ദിവസം സെറ്റില്‍ നിന്നൊഴിവ് കിട്ടിയാല്‍ ഭാവന നേരെ തൃശൂര്‍ക്ക് പോരും. സ്വന്തം വീട്ടിലെത്താനുള്ള കൊതി കൊണ്ടൊന്നുമല്ല നടി ഇവിടെയെത്തുന്നത് കൊട്ടാരം പോലുള്ള പുതിയ വീടിന്റെ നിര്‍മാണം കണ്ണു കുളിരെ കാണാനാണ് ഭാവന ഓടിയെത്തുന്നത്.
മറ്റൊരു താരമായ നവ്യക്കിപ്പോള്‍ വീടു പണിയൊന്നുമല്ല. അതു കൊണ്ട് നാട്ടിലേക്കു വരണ്ട കാര്യവുമില്ല. എംബിഎ വിദൂര പഠനത്തിന്റെ തിരക്കിലാണ് നവ്യയിപ്പോള്‍. പഠിത്തം വിദൂര സംഭവമായതിനാല്‍ എവിടെയിരുന്നും പഠിയ്ക്കാമെന്നഗുണവുമുണ്ട്‌് നവ്യയ്‌ക്ക്. സെറ്റുകളില്‍ കൈയിലൊരു പുസ്‌തകവുമായണത്രേ നവ്യയുടെ സഞ്ചാരം.


Click it and Unblock the Notifications