»   » വയറു മറയ്ക്കാന്‍ ഐശ്വര്യ സ്റ്റൈല്‍ മാറ്റി?

വയറു മറയ്ക്കാന്‍ ഐശ്വര്യ സ്റ്റൈല്‍ മാറ്റി?

Posted By:
Subscribe to Filmibeat Malayalam
Aishwarya
അടുത്തിടെയായി ഐശ്വര്യ ഒന്നു തടിച്ചോ? ചടങ്ങുകള്‍ക്കു വരുമ്പോള്‍ പതിവിന് വിപരീതമായി അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നു, ബോളിവുഡിലെ പാപ്പരാസികളാണ് താരറാണിയുടെ ഈ മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നത്.

ഐശ്വര്യയിലെ മാറ്റത്തിന് ഇവര്‍ കാരണവും പറയുന്നു താരം ഗര്‍ഭിണിയാണ്. ഇക്കാര്യം സമര്‍ഥിക്കാനായി ഇവര്‍ ആഷിന്റെ ഒരു വയര്‍ചാടിയ ഫോട്ടോയും കാണിയ്ക്കുന്നു.

മുമ്പ് ശരീരവടിവ് നന്നേ വ്യക്തമാക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയിരുന്ന ഐശ്വര്യ ഇപ്പോള്‍ അയഞ്ഞ സല്‍വാറുകളും മറ്റുമാണത്രേ ഇടുന്നത്. ഇതിന് മുമ്പും ഐശ്വര്യ ഗര്‍ഭിണിയാണെന്ന് പലവട്ടം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അതൊന്നും ശരിയായിരുന്നില്ലെന്ന് പിന്നീട് വ്യ്ക്തമായി.

പിന്നീടൊരിക്കല്‍ ഐശ്വര്യ ഗര്‍ഭം ധരിക്കാത്തത് ഉദരക്ഷയം മൂലമാണെന്ന വാര്‍ത്ത പടച്ച് മുംബൈ മിറര്‍ വെട്ടിലായി. എന്തായാലും ഗര്‍ഭിണിയാണെങ്കില്‍ അത് ഏറെനാളൊന്നും ഐശ്വര്യയ്ക്ക് മറച്ചുവയ്ക്കാന്‍ കഴിയില്ലല്ലോയെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

മാത്രമല്ല മുമ്പ് മണിരത്‌നത്തിന്റെ ഗുരുവെന്ന ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസമായിരുന്നു ഐശ്വര്യ അഭിഷേകുമായുള്ള വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ഇപ്പോള്‍ മണിരത്‌നത്തിന്റെ തന്നെ രാവണ്‍ റിലീസ് ചെയ്തുകഴിഞ്ഞാല്‍ ഈ ശുഭവാര്‍ത്തയും ഐശ്വര്യ പുറത്തുവിട്ടേയ്ക്കുമെന്നാണ് എല്ലാവരും കരുതുന്നത്.


വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam