»   »  ആസിഫിന് ജഗതിയുടെ മറുപടി

ആസിഫിന് ജഗതിയുടെ മറുപടി

Posted By:
Subscribe to Filmibeat Malayalam
Jagathy Sreekumar
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഒരു നല്ല വിമര്‍ശകര്‍ കൂടിയാണ്. അടുത്തിടെ റിയാലിറ്റി ഷോ അവതാരികയായ രഞ്ജിനി ഹരിദാസിനെ വേദിയില്‍ വച്ചു വിമര്‍ശിച്ചയാളാണ് ജഗതി. അതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങളെയെല്ലാം ജഗതി ധൈര്യ പൂര്‍വ്വം നേരിടുകയും ചെയ്തു.

ഒരാളെ വരുതിയില്‍ വരുത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അയാളെ പുകഴ്ത്തലാണെന്ന് ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. സിനിമയില്‍ ഇത് നല്ലൊരു തന്ത്രമാണ്. ചില താരങ്ങള്‍ സംവിധായകരേയും തിരക്കഥാകൃത്തുക്കളുടേയുമൊക്കെ പ്രിയപ്പെട്ടവരായി മാറുന്നത് ഈ തന്ത്രമുപയോഗിച്ചാണെന്നും സംസാരമുണ്ട്.

എന്തായാലും ഈ തന്ത്രം പ്രയോഗിച്ച യുവനടന്‍ ആസിഫിന് ജഗതി ചുട്ട മറുപടി തന്നെ നല്‍കിയിരിക്കുകയാണ്. അടുത്തിടെ താന്‍ ജഗതിയുടെ ആരാധകനാണെന്ന് ആസിഫ് വെളിപ്പെടുത്തിയിരുന്നു.

ജഗതിയെ പോലെ ഒരു നടനാവുക എന്നതാണ് തന്റെ ലക്ഷ്യം. ജഗതിയെ പോലെ താനും മൊബൈല്‍ ഫോണ്‍ കൊണ്ടു നടക്കാറില്ല എന്നും ആസിഫ് പറഞ്ഞു. എന്നാല്‍ ഇതില്‍ ജഗതി വീണില്ല.

ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇതെ കുറിച്ച് ചോദിച്ചപ്പോള്‍ ജഗതിയുടെ മറുപടി ഇതായിരുന്നു-മൊബൈല്‍ കൊണ്ടു നടക്കുന്നില്ലെന്ന് കരുതി ആസിഫ് നല്ല നടനാകില്ല. തീര്‍ന്നില്ലേ എല്ലാം.

എന്തായാലും ഒരു കാര്യം കൂടി ജഗതി പറഞ്ഞു വച്ചു. ആസിഫിന്റെ കുറച്ചു സിനിമകള്‍ താന്‍ കണ്ടുവെന്നും അയാള്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നുമാണ് ജഗതി പറഞ്ഞത്.

English summary
Jagathy Sreekumar said that Asif has to improve a lot.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam