»   » അശ്ലീല വീഡിയോ സഹോദരിയുടേതല്ല: കത്രീന കെയ്ഫ്

അശ്ലീല വീഡിയോ സഹോദരിയുടേതല്ല: കത്രീന കെയ്ഫ്

Posted By:
Subscribe to Filmibeat Malayalam
Katrina Kaif denies sex tape rumours
സംഭവം അത് തന്നെയാണോയെന്ന് ആര്‍ക്കും ഒരുറപ്പുമില്ല, എങ്കിലും ബോളിവുഡ് സുന്ദരി കത്രീന കെയ്ഫിന്റെ ഇളയ സഹോദരി ഇസബെല്ലാ കെയ്ഫിന്റേതെന്ന പേരില്‍ പ്രചിരിയ്ക്കുന്ന അശ്ലീല വീഡിയോയ്ക്കുള്ള തിരച്ചില്‍ നെറ്റ് ലോകത്ത് ദിനപ്രതി ഏറുകയാണ്.

വീഡിയോയിലുള്ളത് ഇസബെല്ല ആണോ അല്ലയോ എന്നൊക്കെ തര്‍ക്കമുണ്ടെങ്കിലും രതികേളികളില്‍ മുഴുകുന്ന പെണ്‍കുട്ടി അതീവസുന്ദരിയാണെന്ന കാര്യം സമ്മതിയ്ക്കാന്‍ കണ്ടവര്‍ മടിയ്ക്കുന്നില്ല.

എന്തായാലും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി ഇസബെല്ലയുടെ ചേച്ചി കത്രീന തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതാരോ മനപൂര്‍വം പറഞ്ഞുണ്ടാക്കിയതെന്നാണ് ക്യാറ്റ്‌സ് ആരോപിയ്ക്കുന്നത്.

പത്ത് മിനിറ്റ് നേരം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് വേണ്ടി ഏറ്റവുമധികം തിരച്ചില്‍ നടക്കുന്നത് ഇന്ത്യയിലും ബ്രിട്ടനിലുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ചേച്ചിയുടെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ കയറിക്കൂടാനുള്ള ഇസബെല്ലയുടെ മോഹങ്ങള്‍ക്ക് മേല്‍ പുതിയ വിവാദം കരിനിഴല്‍ പരത്തിയിരിക്കുകയാണ്.

അശ്ലീല വീഡിയോയെക്കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രമുഖ വീഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബില്‍ നിന്നും വീഡിയോ നേരത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇതൊക്കെ കണ്ടേ മതിയാകൂ എന്നുള്ളവര്‍ക്ക് അധികം മെനക്കെടാതെ സംഭവം ഇപ്പോഴും കിട്ടുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam