ദീപികയ്ക്ക് ചുട്ട മറുപടിയുമായി കത്രീന

യു പി എ ചെയര്‍ പേഴ്സന്‍ സോണിയ ഗാന്ധിയെകുറിച്ച് ബിജെപി നേതാക്കള്‍ ചിലപ്പോഴൊക്കെ പറയുന്നത് പോലെയാണ് ദീപിക, കത്രീനയെക്കുറിച്ച് പറഞ്ഞത്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ദീപിക പറഞ്ഞത് എന്തെന്നല്ലേ. കത്രീനയുടെ പാസ്‍പോര്‍ട്ട് പരിശോധിയ്ക്കേണ്ടതുണ്ടെന്ന്. കത്രീന വിദേശിയാണെന്ന് പറഞ്ഞോ, ഇല്ല, എന്നാല്‍ പറഞ്ഞില്ലേ.. ദേശീയ വാദികളായ സംവിധായകരും നിര്‍മ്മാതാക്കളും കത്രീനയ്ക്ക് ഇനി അവസരങ്ങള്‍ നല്‍കരുതെന്ന ഒളിയമ്പ് ആ വാക്കുകളില്‍ ഉണ്ടായിരുന്നോ?
എന്തായാലും ഇത് കേട്ട് മിണ്ടാതിരിയ്ക്കാന്‍ കത്രീന തയാറല്ല. തന്റെ പാസ്പോര്‍ട്ട് ആര്‍ക്കും പരിശോധിയ്ക്കാം, അതില്‍ പ്രത്യേകിച്ച് ഒന്നും ഇല്ലെന്നായിരുന്നു കത്രീനയുടെ മറുപടി. 'തീസ് മാര്‍ ഖാന്‍' എന്ന ചിത്രത്തിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് കത്രീന് പാസ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ചത്.


Click it and Unblock the Notifications