ഞാനും ചേട്ടനും..ഏയ്..ഒന്നുമില്ലെന്നേ....
ലക്ഷ്മീ റായിക്ക് കളളം പറയേണ്ട കാര്യമൊന്നുമില്ല. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികാ വേഷങ്ങള്‍ മാറിമാറിക്കളിക്കുന്ന ഈ സുരസുന്ദരി പറയുന്നത് താന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഗേള്‍ഫ്രണ്ടാണെന്നാണ്. ക്രിക്കറ്റ് ടീമില്‍ ഏറ്റവും അഗ്രസീവായ ശ്രീശാന്തും ലക്ഷ്മീ റായിയുടെ സുഹൃത്ത് തന്നെ..
ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ക്യാപ്റ്റനായി ട്വെന്റി ട്വെന്റിയില്‍ വിലസുന്ന കാലത്താണ് ധോണിയും ലക്ഷ്മിയും അടുത്തത്. കാണുമ്പോലെയൊന്നുമല്ല, ധോണിയെന്ന് സുന്ദരി സാക്ഷ്യപ്പെടുത്തുന്നു. തമാശക്കാരനും മിമിക്രിക്കാരനും ഡാന്‍സുകാരനുമാണത്രേ ഇന്ത്യയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. ഏത് സുന്ദരിയും ഇഷ്ടപ്പെടുന്ന മൂന്നു ഗുണങ്ങള്‍.
എന്നും അര്‍ദ്ധരാത്രി കഴിഞ്ഞ് തങ്ങള്‍ ബൈക്കില്‍ ഫാസ്റ്റ് ഡ്രൈവ് നടത്താറുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. അര്‍ദ്ധരാത്രി വരെ എന്തുചെയ്യുകയായിരുന്നുവെന്ന് തെളിച്ചു പറഞ്ഞിട്ടില്ല. തമാശയുടെയും മിമിക്രിയുടെയും ഡാന്‍സിന്റെയും സ്റ്റോക്കു തീര്‍ന്നാല്‍ ധോണിപ്പയ്യന് പിന്നെ ഫാസ്റ്റ് റൈഡാണ് ഇഷ്ടം.
ഹോട്ടല്‍ പാര്‍ക്ക് ഷെറാട്ടണ്‍ മുതല്‍ ബസന്ത് നഗര്‍ ബീച്ചു വരെയാണ് ലക്ഷ്മിയെ പിന്നിലിരുത്തി ധോണി ബൈക്കോടിച്ചു വന്നത്. ദീപിക പദുകോണുമായുളള ബന്ധത്തെക്കുറിച്ചൊക്കെ ഇവര്‍ സംസാരിച്ചത് ഈ സമയത്താണു പോലും. ധോണി ലക്ഷ്മിയോട് ഉളളതു പറഞ്ഞു, ഞാനല്ല, കൊച്ചേ, യുവരാജ് സിംഗാണ് ദീപികയെ വളച്ചൊടിച്ച് കൊണ്ടു നടക്കുന്നത്...
ആളറിയാതെയാണത്രേ ലക്ഷ്മിയെ പിന്നിലിരുത്തി ധോണി ബൈക്കോടിച്ചത്. ദീപികയെ ഒരിക്കലെങ്ങാണ്ട് കണ്ടിട്ടേയുളളൂവെന്നും ധോണി വെളിപ്പെടുത്തി.
തന്നെ ധോണിയുടെ ഗേള്‍ഫ്രണ്ടെന്ന് വിളിക്കുന്നതില്‍ ഒരു വിഷമവുമില്ലെന്നാണ് പരുന്തിന്റെ നായിക പറയുന്നത്. ശ്രീശാന്താണത്രേ പുളളിക്കാരിയുടെ ബെസ്റ്റ് ഫ്രണ്ട്. എന്നും ശ്രീശാന്ത് ഫോണ്‍ ചെയ്യുമെന്നും തങ്ങള്‍ തമ്മില്‍ പ്രണയമൊന്നുമില്ലെന്നും ലക്ഷ്മി ആണയിടുന്നുണ്ട്.
ഏതുവരെ പോകുമെന്ന് കണ്ടുതന്നെ അറിയണം....


Click it and Unblock the Notifications











