»   » ദേവി ശ്രീ പ്രസാദുമായി പ്രണയമില്ല മംമ്ത

ദേവി ശ്രീ പ്രസാദുമായി പ്രണയമില്ല മംമ്ത

Posted By:
Subscribe to Filmibeat Malayalam
Mamta Mohandas
തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദുമായി താന്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നടി മംമ്ത മോഹന്‍ദാസ് തള്ളി. ഇത് വെറുമൊരു അഭ്യൂഹം മാത്രമാണ്. അദ്ദേഹം സംഗീതം നല്‍കിയ ഗാനം ഞാന്‍ ആലപിച്ചിട്ടുണ്ട്. ഇതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് അര്‍ത്ഥമില്ല. മംമ്ത വ്യക്തമാക്കി.

ഇതൊക്കെ കാര്യമായി എടുത്താല്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ സാധിയ്ക്കില്ല. മലയാളത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന വാര്‍ത്തകളെപ്പറ്റിയും മംമ്ത പ്രതികരിച്ചു. ശരിയാണ് ഞാനിപ്പോള്‍ അഞ്ച് മലയാള സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. ഇവയെല്ലാം നല്ല പ്രൊജക്ടുകളായതിനാലാണ് കരാറൊപ്പിട്ടത്.
തമിഴില്‍ നല്ലൊരു ബ്രേക്കിന് വേണ്ടി ഞാന്‍ കാത്തിരിയ്ക്കുകയാണ്. ശക്തമായൊരു കഥാപാത്രമാണ് ആഗ്രഹിയ്ക്കുന്നത്. അതുടനെ കൈവരുമെന്നും പ്രതീക്ഷിയ്ക്കുന്നു മംമ്ത പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam