»   » നഗ്നത അതിരുവിട്ടു;പൂനം യുട്യൂബില്‍ നിന്ന് പുറത്ത്

നഗ്നത അതിരുവിട്ടു;പൂനം യുട്യൂബില്‍ നിന്ന് പുറത്ത്

Posted By:
Subscribe to Filmibeat Malayalam
 Poonam pandey
ചിലര്‍ അങ്ങനെയാണ്. സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. അതിനായി ഏതുവഴിയും സ്വീകരിക്കാന്‍ അവര്‍ മടിയ്ക്കില്ല. ഇത്തരക്കാര്‍ക്ക് പൂനം പാണ്ഡെ ഒരു വഴികാട്ടിയാണ്. ബിക്കിനിയുടുത്ത് ഷവറിന് താഴെ കുളിയ്ക്കുന്ന രംഗങ്ങള്‍ യുട്യൂബില്‍ അപ്പ് ചെയ്താണ് പൂനം പുതിയ പാത വെട്ടിത്തുറന്നത്. 36 മണിക്കൂര്‍ കൊണ്ട് ഏതാണ്ട് 65ലക്ഷം പേരാണ് പൂനത്തിന്റെ കുളിസീന്‍ കണ്ടത്.

എന്നാല്‍ പൂനത്തിന്റെ ചൂടന്‍ രംഗങ്ങള്‍ താങ്ങാന്‍ യുട്യൂബിന് ത്രാണിയില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതിരുകടന്ന നഗ്നതാ പ്രദര്‍ശനത്തെ തുടര്‍ന്ന് പൂനത്തിന്റെ വീഡിയോ യുട്യൂബ് നിരോധിച്ചിരിക്കുകയാണ്. ചട്ടങ്ങള്‍ ലംഘിച്ചതിനാണത്രേ നിരോധനം.

എന്നാല്‍ തന്റെ വീഡിയോയില്‍ നിരോധിയ്്ക്കാന്‍ മാത്രം എന്താണുള്ളതെന്നാണ് പാവം പൂനം ചിന്തിയ്്ക്കുന്നത്. തന്റെ നഗ്നരംഗങ്ങള്‍ വര്‍ക്ക് ഔട്ട് ആയതിനാലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ ജയിക്കുന്നതെന്നും തന്റെ ട്വിറ്റര്‍ പേജില്‍ പൂനം പറയുന്നു.

എന്നാല്‍ യുട്യൂബ് വിചാരിച്ചാലൊന്നും പൂനത്തെ തളര്‍ത്താനാവില്ല. തന്റെ കിടപ്പുമുറിയിലേക്ക് 24 മണിക്കൂറും കണ്ണുംതുറന്നിരിയ്ക്കുന്ന ക്യാമറദൃശ്യങ്ങള്‍ പൂനംപാണ്ഡെ.കോ.ഇന്‍ എന്ന വെബ്‌സൈറ്റിലൂടെ നാട്ടുകാര്‍ക്ക് നല്‍കാനൊരുങ്ങുകയാണ് മോഡല്‍. കുളിരംഗത്തിന് കിട്ടിയ അതിഗംഭീര സ്വീകരണമാണ് തന്നെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചതെന്ന് പൂനം പറയുന്നു

English summary
After crashing her site with the first raunchy video ‘The Bathroom Secrets’ which had gone viral, the wannabe model didn’t keep her fans waiting for long for her second video. The ‘Mirror Act’, her new sleazy video was launched on Sunday with much spice and promised level of hotness. But, the video didn’t go down too well with the popular website, YouTube which banned the video calling it provocative.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam