»   » ഹോട്ടലില്‍ ഷാരൂഖും പ്രിയങ്കയും ഒന്നിച്ച്!

ഹോട്ടലില്‍ ഷാരൂഖും പ്രിയങ്കയും ഒന്നിച്ച്!

Posted By:
Subscribe to Filmibeat Malayalam
Priyanka-Sharukh
ബോളിവുഡില്‍ ഇപ്പോഴത്തെ പ്രധാന സംസാരവിഷയം ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാനും നടി പ്രയിങ്ക ചോപ്രയും തമ്മിലുള്ള സൗഹൃദമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ഷാരൂഖും പ്രിയങ്കയും ലണ്ടനില്‍ ഒരേ ഹോട്ടലില്‍ താമസിച്ചു സൗഹൃദം പങ്കുവെച്ചുവെന്നാണ്.

ഒരു വൈകുന്നേരം ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിയ്ക്കുന്നതും മറ്റും ആരൊക്കെയോ കണ്ടിട്ടുണ്ടത്രേ. ഒരു ഷോയുടെ ഭാഗമായിട്ടാണ് ഷാരൂഖ് ലണ്ടനില്‍ പോയത്. പ്രിയങ്കയാവട്ടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായിട്ടാണ് ലണ്ടനിലെത്തിയത്.

അവിടെവച്ച് രണ്ടുപേരും ബിസിനസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ടത്രേ. ലണ്ടനിലുള്ള തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം പ്രിയങ്ക ഷാരൂഖിനെ പരിചയപ്പെടുത്തിയിട്ടുണ്ട്.

പ്രിയങ്ക-ഷാരൂഖ് സൗഹൃദമാണ് ബോളിവുഡ് പാപ്പരാസികളുടെ ഇപ്പോഴത്തെ ഇഷ്ടവിഷയം. ഇത് ഷാരൂഖിന്റെ കുടുംബത്തില്‍വരെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ സൗഹൃദം ഷാരൂഖിന്റെ ഭാര്യ ഗൗരിയ്ക്ക് അത്ര പിടിച്ചിട്ടില്ലെന്നും പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍ ഗൗരിയുടെ ഈ ഇഷ്ടക്കേടൊന്നും ഷാരൂഖ് കാര്യമാക്കുന്നില്ലെന്നും പ്രിയങ്കയ്ക്ക് എന്ത് സഹായവും ചെയ്യാന്‍ ഷാരൂഖ് തയ്യാറാണെന്നും ശ്രുതിയുണ്ട്. ഷാരൂഖിന്റെ പുതിയ ചിത്രമായ രാ വണില്‍ പ്രിയങ്ക അതിഥി താരമായി എത്തുന്നുണ്ട്. ഫര്‍ഹാന്‍ അക്തറിന്റെ ഡോണ്‍ 2വില്‍ ഷാരൂഖിന്റെ നായകിയായെത്തുന്നത് പ്രിയങ്കയാണ്.

English summary
Well, the desi girl Priyanka Chopra and the Baadshah of Bollywood Shahrukh Khan seem to be growing fonder of each other with each passing day

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam