വിമാനത്തില്‍ രണ്‍ബീര്‍ കത്രീനയെ ചുംബിച്ചു

എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍, താരങ്ങളെ ഇവര്‍ കയ്യോടെ പിടികൂടി. ഫ്രാങ്കഫര്‍ട്ടില്‍ നിന്നും മുംബൈയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിലിരുന്ന് രണ്‍ബീര്‍ കത്രീനയെ ചുംബിച്ചു.
വിമാനത്തിന്റെ ഫസ്റ്റ്ക്‌ളാസിലായിരുന്നു ഇരുവരുടെയും യാത്ര. ധാരാളം പേര്‍ വിമാനത്തിലുണ്ടായിരുന്നു. ചിലര്‍ താരങ്ങളെ തിരിച്ചറിയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടു.
ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞ കത്രീന മേക്കപ്പ് ഒന്നുമില്ലാതെയാണത്രേ യാത്രയ്ക്ക് എത്തിയത്. പിന്നീട് രണ്‍ബീര്‍ തൊട്ടടുത്ത സീറ്റില്‍ ഇരുന്നുവത്രേ. പിന്നെ സംസാരം തുടങ്ങി. വിമാനം പറന്നുയര്‍ന്നപ്പോള്‍ പതുക്കെ രണ്‍ബീര്‍ കത്രീനയുടെ കവിളില്‍ ചുംബിക്കാനാരംഭിച്ചു.
ഇതിനോട് പ്രതികരിക്കുകയൊന്നും ചെയ്യാതെ കത്രീന വെറുതെ ഇരുന്നുകൊടുത്തുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇതിനിടെ ഇവര്‍ ചില കടലാസുകള്‍ എടുത്ത് എന്തോ എഴതുകയും വായിക്കുകയും ഒക്കെ ചെയ്തു
ആംസ്റ്റര്‍ഡാമില്‍ ഒരു പരസ്യ ഷൂട്ടിംഗിന് എത്തിയ രണ്‍ബീറിനൊപ്പം കത്രീനയും ഫ്രാങ്ക്ഫര്‍ട്ടില്‍ വച്ച് ഒന്നിച്ചുചേരുകയായിരുന്നുവെന്നാണ് ബോളിവുഡിലെ ശ്രുതി. ദീപിക പദുകോണുമായുള്ള ബന്ധം രണ്‍ബീര്‍ അവസാനിപ്പിച്ചിട്ട് നാളുകളായി. സല്‍മാനും കത്രീനയും തമ്മിലുള്ള ബന്ധവും ഏതാണ്ട് അവാസനിച്ച മട്ടാണ്.


Click it and Unblock the Notifications











