രഞ്ജിതയ്ക്ക് വിലക്ക് വന്നേക്കും

By Ajith Babu

Ranjitha
സ്വാമി നിത്യാനന്ദയ്‌ക്കൊപ്പം ലൈംഗികാപവാദത്തിലകപ്പെട്ട നടി രഞ്ജിതയെ വിലക്കാന്‍ നീക്കം. രഞ്ജിതയെ തമിഴ് അഭിനേതാക്കളുടെ സംഘടനയായനടികര്‍ സംഘത്തില്‍ നിന്ന് പുറത്താക്കണെന്ന ആവശ്യമാണ് ഉയര്‍ന്നിരിയ്ക്കുന്നത്.

രഞ്ജിതയും സ്വാമിയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാണക്കേടിലായ തമിഴ് സിനിമാരംഗം നടിയെ സംഘടനയില്‍ നിന്ന് പുറത്താക്കി മാനം രക്ഷിയ്ക്കാന്‍ നെട്ടോട്ടമോടുകയാണ്.

കഴിഞ്ഞ വര്‍ഷം തെന്നിന്ത്യന്‍ സെക്‌സ് ബോംബായ ഭുവനേശ്വരി പെണ്‍വാണിഭത്തിന് പൊലീസ് പിടിയിലായ സംഭവം തമിഴ് സിനിമാപ്രവര്‍ത്തകരും അവിടത്തെ മാധ്യമങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് ഇടയാക്കിയിരുന്നു. അന്ന് മാധ്യമങ്ങലെ നിശിതമായി വിമര്‍ശിച്ച കോളിവുഡിലെ സൂപ്പര്‍താരങ്ങളൊന്നും രഞ്ജിത പ്രശ്‌നത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിട്ടില്ല.

ഭുവനേശ്വരി പ്രശ്‌നത്തില്‍ ഏറെ വിമര്‍ശിയ്ക്കപ്പെട്ട മാധ്യമങ്ങള്‍ സിനിമാക്കാരോടുള്ള പക തീര്‍ക്കാനെന്ന വണ്ണമാണ് രഞ്ജിതയും സ്വാമിയുമൊത്തുള്ള വീഡിയോ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് സംപ്രേക്ഷണം ചെയ്തത്. ഇത് താരസംഘടനയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

സിനിമയെ ഏറെ സ്‌നേഹിയ്ക്കുന്ന തമിഴ് ജനത നടിമാരുടെ അവിശുദ്ധ ബന്ധങ്ങളില്‍ ഏറെ രോഷാകുലരാണ്. പ്രേക്ഷകരെയും ആരാധകരെയും ശാന്തരാക്കണമെങ്കില്‍ നടിയ്‌ക്കെതിരെ കാര്യമായ എന്തെങ്കിലും നടപടിയുണ്ടാകണം. അതിനുള്ള ചര്‍ച്ചകള്‍ നടികര്‍ സംഘം ആരംഭിച്ചുവെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X