കനീന-സെയ്‌ഫ് വിവാഹം 2008 അവസാനമെന്ന് റിപ്പോര്‍ട്ട്
ബോളിവുഡ് കുശുകുശുത്ത കാര്യം പൊതുവേദിയില്‍ തുറന്നു പ്രഖ്യാപിച്ചു. പിന്നീട് പലവട്ടം എല്ലാവരും കാണ്‍കെ ഒരുമിച്ച് പൊതുവേദികളില്‍ ഏറ്റവും ഒടുവില്‍ കയ്യില്‍ ആ പേര് പച്ചകുത്തി ഒരിക്കല്‍ക്കൂടി പ്രണയ പ്രഖ്യാപനം..... പറഞ്ഞുവരുന്നത് മറ്റാരെക്കുറിച്ചുമല്ല ബോളിവുഡിന്റെ സ്വന്തം സെയ്‌ഫിനെയും കരീനയെയും കുറിച്ചു തന്നെ.
വിവാഹത്തിലൂടെ ബന്ധം വീണ്ടും ദൃഡപ്പെടുത്താനായി സെയ്‌ഫ് തീരുമാനിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2008 അവസാനത്തോടെ വിവാഹം ചെയ്യാനാണ് തീരുമാനമെന്നറിയുന്നു. കരീനയുടെ കരിയറിലെ ഏറ്റവും നല്ല സമയമാണിപ്പോള്‍ അതിനാലാണത്രേ ഇപ്പോഴത്തെ ജോലികളൊക്കെ അവസാനിപ്പിച്ച് 2008 അവസാനത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
'തഷാന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെയ്‌ഫ് ഇപ്പോള്‍ ഗ്രീസിലാണുള്ളത്, ഒപ്പം കരീനയുമുണ്ട്. ഇതിനിടെ ഒരു മിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കണമെന്ന മോഹവുമായി കരീനയും സെയ്‌ഫും 'ഓംകാര'യുടെ നിര്‍മ്മാതാവിനെ ചെന്ന് കണ്ടതായും വാര്‍ത്തയുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് ഷാഹിദ് കപൂറുമായുള്ള നാലു വര്‍ഷം നീണ്ട പ്രണയം അവസാനിപ്പിച്ച് കരീന സെയ്‌ഫിനടുത്തെത്തുന്നത്. സെയ്‌ഫാണെങ്കില്‍ വിവാഹബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളുമായി സംഘര്‍ഷമനുഭവിക്കുന്ന സമയവുമായിരുന്നു. ഈ സമയത്ത് കരീനയുടെ സാമീപ്യം വളരെസഹായകരമായിരുന്നുവെന്ന് സെയ്‌ഫ് തന്നെ പറഞ്ഞിട്ടുണ്ട്.
മുന്‍ ഭാര്യയായ അമൃത സിംഗില്‍ സെയ്‌ഫിന് രണ്ട് മക്കളുണ്ട്. ഈ ബന്ധം 2004ലാണ് അവസാനിച്ചത്. തുടര്‍ന്ന് മോഡല്‍ റോസയെ വിവാഹം ചെയ്‌തു. ഈ ബന്ധത്തിനും ആയുസ്സ് കുറവായിരുന്നു.
വിവാഹക്കാര്യത്തില്‍ സെയ്‌ഫ് തീരുമാനമെടുത്തുവെങ്കിലും കൈനിറയെ ഒട്ടേറെ നല്ല അവസരങ്ങളുമായി നില്‍ക്കുന്ന കരീന ഉടനെ വിവാഹത്തിനും കുടുംബജീവിത്തതിനുമൊക്കെ തയ്യാറാകുമോയെന്ന കാര്യം വ്യക്തമല്ല.


Click it and Unblock the Notifications