»   »  സല്‍മാനും കത്രീനയും ഉടക്കില്‍ ?

സല്‍മാനും കത്രീനയും ഉടക്കില്‍ ?

Posted By:
Subscribe to Filmibeat Malayalam
Salman Kissing Katrina
സല്‍മാന്‍-കത്രീന പ്രണയ വാര്‍ത്തകള്‍ ഒന്നിനുപിന്നാലെ ഒന്നായി വരുകയാണ്. രണ്‍ഭീറുമായി കത്രീന അടുപ്പത്തിലാണെന്നും സല്‍മാനെ ഏതാണ്ട് തഴഞ്ഞ് മട്ടാണെന്നുമൊക്കെ വാര്‍ത്തകള്‍ വന്നു.

ഇപ്പോള്‍ ഇരുവരും തമ്മില്‍ ശീതയുദ്ധത്തിലാണെന്നാണ് കേള്‍ക്കുന്നത്. കണ്ടാല്‍ മിണ്ടാന്‍ പോലും കൂട്ടാക്കാത്തത്രരൂക്ഷമായ വഴക്കാണത്രേ. രണ്ടുപേരും ഒരേ സ്റ്റുഡിയോയില്‍ കുറേ സമയം ഒരുമിച്ചുണ്ടായിരുന്നിട്ടും ഒരു ഹലോ പോലും പരസ്പരം പറഞ്ഞിട്ടില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

മെഹ്ബൂബ് സ്റ്റുഡയോയിലാണ് ഇരുവരും എത്തിയത്. സല്‍മാന്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിങിനും കത്രീന ഋത്വിക്കിനൊപ്പമുള്ള ഒരു ഫോട്ടോഷൂട്ടിനും വേണ്ടിയാണ് ഇവിടെ എത്തിയത്.

ഒരു ദിവസം മുഴുവന്‍ രണ്ടുപേരും ഇതേസ്ഥലത്ത് ഉണ്ടായിരുന്നുവത്രേ, പരസ്പരം കാണാന്‍ ഏറെ സമയവുമുണ്ടായിരുന്നു. എന്നാല്‍ മുഖത്തോടുമുഖം നോക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല.

രണ്ടുപേരം ഇങ്ങനെ നിശബ്ദത പാലിച്ചിരിക്കുന്നതിനിടെ അവിടെ കൂടിയവരൊക്കെ ഇവരെക്കുറിച്ചായിരുന്നുവത്രേ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്.

രണ്ട് മുന്‍ പ്രണയികള്‍ക്കിടിയിലുള്ളതുപോലെ ഒരു അകലമാണ് ഇരുവര്‍ക്കുമിടയില്‍ കാണാന്‍ കഴിഞ്ഞതെന്നാണ് കണ്ടവര്‍ കണ്ടവര്‍ പറയുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam